Ettumanoor Visheshangal

Friday, August 31, 2012

ഈ ഓണനിലാവില്‍ ......


ഹൃദയമൊരു വീണയായ്
വലിഞ്ഞു മുറുകിടും തന്തിയില്‍
ഉതിരുവതേതു രാഗം
പറയുക വയ്യെനിക്കറിയുവാന്‍ !
ഹൃദയം പിളര്‍ക്കും നോവിന്‍ പാട്ടില്‍
ശ്രുതിയും താളവും കാതോര്‍ക്കുവാന്‍
കഴിയുകയസാധ്യം
മൊഴിയുക പ്രിയ സഖീ
ഈ ഓണനിലാവില്‍
തെളിയുവതു നിന്‍
വിരഹതീയില്‍ ഉരുകിടും
മനമോ; നിലാവിന്റെ പുഞ്ചിരിയോ?

Vattamattam

http://i658.photobucket.com/albums/uu308/vattamattam/Ettumanoor%20Kavyavedi/2012MarxBeyond1.jpg

Thursday, August 30, 2012

ഓണം കഴിഞ്ഞപ്പോള്‍

ഓണസദ്യ കെങ്കേമം
പൊടിപൊടിച്ചത് പപ്പടം മാത്രമല്ല
പാല്ക്കാരന്റെ രണ്ടു മാസത്തെ പറ
പത്രക്കാരന്റെ മാസ വരി സംഖ്യ
കെ.എസ്. ഇ. ബി.ലെ രണ്ടു മാസത്തെ കാശ്
പലവ്യന്ജനകടയിലെ ആണ്ടോന്നായ കണക്കു
ഇതൊക്കെ ഞാനിരുന്നു കുതിക്കുരിക്കുംപോള്‍
ഭാര്യ മൊഴിഞ്ഞു
ആരാ പറഞ്ഞത് ഓണം പോടിപോടിചില്ലെന്നു
കടം കൊണ്ട് പൊടിപൊടിച്ചു.

Saturday, August 25, 2012

ഓണാശംസകള്‍


ഓണാശംസകള്‍
ഏറ്റുമാനൂര്‍ ബ്ലോഗ്‌ . കോം ന്‍റെ
എല്ലാ ബന്ധുക്കള്‍ക്കും
ഹൃദ്യമായ ഓണാശംസകള്‍ !



Friday, August 24, 2012

ഓണപ്പതിപ്പിലെക്കുള്ള കവിത


ഓണപൂവിളി, ചാത്തന്‍, കഴ്ച്ചകുല
പുലികളി, പൂക്കളം, പൂവുകള്‍ തേടിയലയും കുട്ടികള്‍
കൊളംപിപ്പൂ , കതളിപ്പൂ, പുന്നെല്ലിന്പാടം ,
പൂക്കൂട, തൂശനില, ഓണസദ്യ
അങ്ങനെയങ്ങനെ നോസ്ടാല്ജിക് ബിംബങ്ങളില്ലാത്ത
ഓണക്കവിത ഓണക്കവിതയാണോ!
പത്രാധിപരുടെ ഈ ചെരുകുരിപ്പോടെ,
തിരികെയെത്തിയ 'ഓണപ്പതിപ്പിലെക്കുള്ള കവിത '
എന്റെ കയ്യില്‍ ഒരു അനാഥ ബാല്യം പോലെ.
നഗരത്തിലെ രണ്ടുമുറി ഫ്ലാറ്റില്‍
ഈ ഇടുങ്ങിയഎഴുതുമെസയില്‍ വെച്ച്
എന്റെ തലമുറയ്ക്ക് മുന്‍പെപ്പോഴോ
കൊഴിഞ്ഞുപോയൊരു കാലത്തെക്കുറിച്ച്
ഞാനെങ്ങനെ പാടും !
ഓര്‍മ്മുയുടെ ഒരരികില്‍ പോലുമില്ലല്ലോ
'ഓണത്തനിമ' വലിയൊരു
നിറവായി കരുതിവേച്ചൊരു ബാല്യം !
കുട്ടികളെ പഴിചിട്ടെന്തു കാര്യം
പൂവുകള്‍ തേടി ഈ എക്സാം കാലത്ത്
പോവാന്‍ അവര്‍ക്കെവിടെ നേരം
ഇനിയാരെങ്കിലും പൂവുകള്‍ തേടി ഇറങ്ങിയാലോ
പൂക്കള്‍ നിറഞ്ഞിരുന്ന
പുല്ലനിക്കുന്നു വെട്ടിനിരത്തി
മല്ടിപ്ലെക്സു തീയേറ്റര്‍ വന്നത് ഇന്നലെയോന്നുമാല്ലല്ലോ
പുന്നെല്ലു മണത്തു ഇരുന്ന പാടത്ത്
ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്
ബഹുനില ഷോപ്പിംഗ്‌ മാളു
ആണെന്ന് പറയുന്നു.
നാട്ടുപച്ചപ്പു നിറഞ്ഞിരുന്ന
ഇടവഴികല്പോലും
ഉഷ്നവേഗങ്ങള്‍ കടന്നു പോകുന്ന
വഴിത്താരകള്‍ ആയിരിക്കുന്നു.
പിന്നെയെവിടെ നിന്നുയരും
പൂവിളിയും, പൊന്നോണ
പൂക്കളവും ഒക്കെ.

ഈ ക്ലാവ് പിടിച്ച
ബിംബങ്ങളെയൊക്കെയീ ഓണക്കാലത്ത്
തെച്ചുമിനുക്കിയുപയോഗിച്ചലെ
'മാര്‍ക്കറ്റ്‌ പിടിക്കുന്ന കവിതയുണ്ടാകൂ
എന്ന് പത്രാധിപ വചനം.'
അടിച്ച വഴിയെ പോയില്ലെങ്ങില്‍ പോയ
വഴിയെയടിക്കം.
'മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ.








Thursday, August 23, 2012

സുരേഷ് സ്വന്തം കവിത ആലപിക്കുന്നു ഈ സൌന്ദര്യ ലഹരിയില്‍

ഈ സൌന്ദര്യ ലഹരിയില്‍

എന്റെ മകന്‍ ജയദേവ് കൃഷ്ണ (അഞ്ചര വയസ്) വരച്ച ചിത്രങ്ങള്‍




































എന്റെ മകന്‍ ജയദേവ് കൃഷ്ണ (അഞ്ചര വയസ്) വരച്ച കുറെ ചിത്രങ്ങള്‍ കൂടി...































എന്റെ മകന്‍ ജയദേവ് കൃഷ്ണ വരച്ച കുറെ ചിത്രങ്ങള്‍ കൂടി....




































എന്റെ മകന്‍ ജയദേവ് കൃഷ്ണ (അഞ്ചര വയസ്) വരച്ച കുറെ ചിത്രങ്ങള്‍ കൂടി...






























എന്റെ മകന്‍ ജയദേവ് കൃഷ്ണ (അഞ്ചര വയസ് )വരച്ച ചിത്രങ്ങള്‍

Wednesday, August 22, 2012

മുഖവുര

പ്രിയപെട്ടവരെ
ഏറ്റുമാനൂര്‍ വിശെഷങ്ങള്‍ അറിയുവാന്‍ താല്പര്യമുള്ളവര്‍ക്കായി
എഴുതുന്നത്. ഏഴര പോനനയുടെ നാട്ടില്‍ നിന്നും കഥയും, കവിതയും ചിത്രങ്ങളുമായി
നാട്ടിന്‍ വൃത്താന്തം പാടും ബൂലോക വസികള്‍ക്കായി.