Ettumanoor Visheshangal

Friday, August 24, 2012

ഓണപ്പതിപ്പിലെക്കുള്ള കവിത


ഓണപൂവിളി, ചാത്തന്‍, കഴ്ച്ചകുല
പുലികളി, പൂക്കളം, പൂവുകള്‍ തേടിയലയും കുട്ടികള്‍
കൊളംപിപ്പൂ , കതളിപ്പൂ, പുന്നെല്ലിന്പാടം ,
പൂക്കൂട, തൂശനില, ഓണസദ്യ
അങ്ങനെയങ്ങനെ നോസ്ടാല്ജിക് ബിംബങ്ങളില്ലാത്ത
ഓണക്കവിത ഓണക്കവിതയാണോ!
പത്രാധിപരുടെ ഈ ചെരുകുരിപ്പോടെ,
തിരികെയെത്തിയ 'ഓണപ്പതിപ്പിലെക്കുള്ള കവിത '
എന്റെ കയ്യില്‍ ഒരു അനാഥ ബാല്യം പോലെ.
നഗരത്തിലെ രണ്ടുമുറി ഫ്ലാറ്റില്‍
ഈ ഇടുങ്ങിയഎഴുതുമെസയില്‍ വെച്ച്
എന്റെ തലമുറയ്ക്ക് മുന്‍പെപ്പോഴോ
കൊഴിഞ്ഞുപോയൊരു കാലത്തെക്കുറിച്ച്
ഞാനെങ്ങനെ പാടും !
ഓര്‍മ്മുയുടെ ഒരരികില്‍ പോലുമില്ലല്ലോ
'ഓണത്തനിമ' വലിയൊരു
നിറവായി കരുതിവേച്ചൊരു ബാല്യം !
കുട്ടികളെ പഴിചിട്ടെന്തു കാര്യം
പൂവുകള്‍ തേടി ഈ എക്സാം കാലത്ത്
പോവാന്‍ അവര്‍ക്കെവിടെ നേരം
ഇനിയാരെങ്കിലും പൂവുകള്‍ തേടി ഇറങ്ങിയാലോ
പൂക്കള്‍ നിറഞ്ഞിരുന്ന
പുല്ലനിക്കുന്നു വെട്ടിനിരത്തി
മല്ടിപ്ലെക്സു തീയേറ്റര്‍ വന്നത് ഇന്നലെയോന്നുമാല്ലല്ലോ
പുന്നെല്ലു മണത്തു ഇരുന്ന പാടത്ത്
ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്
ബഹുനില ഷോപ്പിംഗ്‌ മാളു
ആണെന്ന് പറയുന്നു.
നാട്ടുപച്ചപ്പു നിറഞ്ഞിരുന്ന
ഇടവഴികല്പോലും
ഉഷ്നവേഗങ്ങള്‍ കടന്നു പോകുന്ന
വഴിത്താരകള്‍ ആയിരിക്കുന്നു.
പിന്നെയെവിടെ നിന്നുയരും
പൂവിളിയും, പൊന്നോണ
പൂക്കളവും ഒക്കെ.

ഈ ക്ലാവ് പിടിച്ച
ബിംബങ്ങളെയൊക്കെയീ ഓണക്കാലത്ത്
തെച്ചുമിനുക്കിയുപയോഗിച്ചലെ
'മാര്‍ക്കറ്റ്‌ പിടിക്കുന്ന കവിതയുണ്ടാകൂ
എന്ന് പത്രാധിപ വചനം.'
അടിച്ച വഴിയെ പോയില്ലെങ്ങില്‍ പോയ
വഴിയെയടിക്കം.
'മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ.








No comments: