Ettumanoor Visheshangal

Saturday, September 29, 2012

നമ്മുടെ ബ്ലോഗ്ഗെര്മാര്‍ക്കെന്തുപറ്റി?

മലയാളത്തിലെ പല പ്രമുഖ ബ്ലോഗ്ഗെര്മാരും കഴിഞ്ഞ കുറെ കാലമായി മൌനതിലാണെന്നു തോന്നുന്നു. 
എന്തുപറ്റി ഇവര്‍ക്ക്? സമകാലിക സംഭവ വികാസങ്ങള്‍ ഇവരുടെ മനസ്സിനെ തൊട്ടുണര്‍തുന്നില്ലേ ? ഒരുകാലത്ത് ബൂലോഗം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുന്ന ഒരു ലോകത്തുനിന്ന് കാതങ്ങള്‍ അകലെയാണ് 
ഇപ്പോഴത്തെ അവസ്ഥ .പുതിയ ബ്ലോഗ്ഗെര്മാരായ ഞങ്ങളെപോലുള്ളവര്‍ മുന്‍പേ നടന്നു പോയവരില്‍ കുറെയൊക്കെ അറിയാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു . "കാലമിനിയുമുരുളും വിഷു വരും വര്ഷം വരും , തിരുവോണം  വരും അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
എല്ലാവര്ക്കും നമസ്കാരം!

Wednesday, September 26, 2012

ജീവിതം കയ്ച്ചു തുടങ്ങുമ്പോള്‍....ജീവിതം വല്ലാതെ കയ്ച്ചു തുടങ്ങീട്ടു കാലം
കുറെയായി; എന്നോര്‍മ്മകള്‍ പോലും
പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍
ആര് നീ കൈനീടി നില്പൂ;
കാലം തെറ്റി വന്ന മഴപോലെ ;
ഈ വരാന്തയില്‍ നിന്നും എന്‍ കൈപിടിച്ച്
നീ പോകുവതെങ്ങു നിന്‍ കാല്‍
ചിലംപിന്‍ നാദം പിന്തുടരട്ടെ ഞാന്‍!

ജീവിതം രസസംപുഷ്ടമായോരാ
കാലമിനിവരില്ല; പൂക്കള്‍
വിരിയില്ലയെന്‍ സ്വപ്‌നങ്ങള്‍
വിടരില്ല; കാത്തു ഞാന്‍ വെച്ചൊരു
കുഞ്ഞു മയില്‍ പീലിതുണ്ടോന്നു
കാണുവാന്‍ നീ വരില്ല ; യെന്‍
കൊച്ചു പുസ്തകപ്പെട്ടിയില്‍
സൂക്ഷിച്ചുവേച്ചൊരു വളമുറി
പൊട്ടുകള്‍ പോലുംമിനിയെന്തിനു?
ഇല്ല ഞാന്‍ ഓര്‍ക്കുകയില്ല നിന്നെ
എന്‍ മനസ്സിന്റെ കോണില്‍പോലും 
തരില്ലയിരിപ്പിടം;ദാമ്പത്യസുഖ
വല്ലരിയില്‍ നിന്നും തളിര്തതില്ല
നീയെനിക്കയിനല്കിയ  സുഖസംതൃപ്ത
മനോഹര ജീവിതം!

ഇന്ന് ഞാന്‍ വേപധുപൂണ്ടു
മിഴിതുടച്ചൊരു നിന്സ്വനെപ്പോലെ
ഈ വരാന്തയില്‍ നില്പൂ
തമ്മില്‍ കരാറൊപ്പിട്ട ഉടമ്പടിയുമായി
നല്‍കാന്‍  എന്‍ ശിഷ്ട ജീവിതം   പ്രിയതമക്ക്  സമ്പാദ്യമായി; 
നല്കുവാനെനിക്ക്; മന:സമാധാന
സുഖസംത്രുപ്ത സൌഭാഗ്യ
ജീവിതം ; ശിഷ്ടജീവിതകാലം.

ആര് നീ കൈനീടി നില്പൂ;
കാലം തെറ്റി വന്ന മഴപോലെ ;
ഈ വരാന്തയില്‍ നിന്നും എന്‍ കൈപിടിച്ച്
നീ പോകുവതെങ്ങു നിന്‍ കാല്‍
ചിലംപിന്‍ നാദം പിന്തുടരട്ടെ ഞാന്‍!

  

Tuesday, September 25, 2012

കരിങ്കണ്ണന്‍

അച്ഛനുമമ്മക്കും ആറ്റുനോറ്റുണ്ടായ
 കരിങ്കണ്ണന്‍കുഞ്ഞന്‍, കള്ളനിവന്‍
 കണ്ണാലെ കാണ്മതു  വെണ്ണീര്‍ ആകുമ്പോള്‍
 അച്ഛനുമമ്മക്കും സന്തോഷം!
അയലതടുക്കളെ  തീപുകയുംപോള്‍
അമ്മ  വിളിചീടും കുഞ്ഞാ ;
 കണ്ണൊന്നു പാളി നീ നോക്കൂ ;
മെല്ലെ ചിരിച്ചു കുഴഞ്ഞു കൊണ്ടാന്നവന്‍ 
മിഴി പാളി നോക്കിടും നേരം
തെയ്യ തിമൃതെയ് അടുക്ല  കത്തുന്നു 
 തിത്തി തിമൃതെയ് തരികിട തെയ്
അങ്ങേലെ മാധവന്‍ തെങ്ങെ കേറി
കാശെത്ര ഉണ്ടാക്കുന്നെന്റെ   കണ്ണാ
അച്ഛന്‍ വിളിച്ചു പറഞ്ജീടും നേരം
കണ്ണന്‍ മിഴി പാളി നോക്കീടുന്നു 
തെയ്യ തിമൃത തെയ് മാധവന്‍ പൊത്തോന്നു
തെങ്ങിന്റെ മണ്ടെന്നു താഴെ കിടക്കുന്നു
കുഞ്ഞന്‍  വളര്‍ന്നു കരിങ്കണ്ണന്‍ആയി
വീടിലും നാട്ടിലും പേര് കെട്ടൂ
അമ്മയ്ക്കും അച്ഛനും ഓമനയായി !
കരിങ്കണ്ണന്‍ കുഞ്ഞന്‍ , വളര്‍ന്നു വന്നൂ
കല്യാണപ്രായം കടന്നു വന്നു
അങ്ങേലെ പെണ്ണിനെ നോക്കിയ നേരം
കണ്ണ് തുടച്ചവള്‍ മെല്ലെയോതി
കല്യാന്മില്ലാതെ ചത്തുപോയാലും
കരിങ്കണ്ണന്‍ കുഞ്ഞനെ കേട്ടൂല ഞാന്‍
ഇങ്ങേലെ  പെണ്ണിനെ കണ്ട നേരം
പന്ന് കരഞ്ഞു തല തള്ളി.. കല്യാനമെങ്ങാനും
നടത്തിയാല് പെരേന്റെ മണ്ടേല്
തൂങ്ങും  , സത്യം! 
നാട്ടിലെ മംഗളകാര്യങ്ങല്‍ക്കൊന്നിനും
കുഞ്ഞനെ ആരും വിളിക്കതെയായി
കുഞ്ഞന്‍ കരിങ്കണ്ണന്‍, സങ്കടപ്പെട്ടു
അമ്മയേം അച്ഛനേം തള്ളി പറഞ്ഞു
കാടും കടലും കടന്നു പോയി..
കാനനപാത മുറിച്ചുപോയി
 എഴുനാളും, എഴോരുവര്‍ഷവും,
എഴോന്നുമാസവും
എത്തിയകാലം, മലയാള
സാഹിത്യ തറവാട്ടില്‍
കുഞ്ഞന്‍ കരിങ്കണ്ണന്‍
ജനിച്ചുവന്നു...
എന്നവന്‍ തന്നിടംകാലാല്‍ കയറിയോ
അക്കാലം സാഹിത്യം വഴിപിഴച്ചു !
കള്ളും, ചരസ്സും, ഭാന്ഗും
കുളിയില്ലാ തലയുമായ്
കരിങ്കണ്ണന്‍ കുഞ്ഞന്‍
മലയാള സാഹിത്യ വേദിയിലെ
മുടിയനാം പുത്രന്റെ
പ്രതിരൂപമായി..
ഫേസ്ബുക്കില്‍  , ട്വിട്ടെരില്‍,
ബ്ലോഗ്ഗിലും ഒക്കെ
കുഞ്ഞന്‍ കരിങ്കണ്ണന്‍ വാണിടുന്നു
ആരെങ്കിലും  കഥ;  കവിത 
എഴുതിയെന്നാല്‍ കുഞ്ഞന്‍ കരിങ്കണ്ണന്‍
ചാടിവീഴും,
മേലും കീഴും നോക്കാതെ കൊണ്ടവന്‍
ച്ഛന്നം ഭിന്നം മുറിച്ചു വീഴ്ത്തും
പേടിച്ചു പേടിച്ചു പാവം
പാഞ്ഞു പോയെന്നാല്‍
കുഞ്ഞന്‍ കരിങ്കണ്ണന്‍
അലറിച്ചിരിക്കും!
കുഞ്ഞന്‍ കരിങ്കണ്ണന്‍
വാണിടുന്നൂ
കാലാതിവര്‍ത്തിയായി മരുവീടുന്നു..

Thursday, September 20, 2012

എന്റെ തോന്ന്യാസങ്ങള്‍...

എന്റെ ജീവിതത്തിന്റെ ചൂടും ചൂരും
അളക്കാന്‍ ഏതു ഉഷ്ണമാപിനിക്കാന് കഴിയുക
എന്റെ ദു:ഖത്തിന്റെ ത്രീവ്രത
ഞാന്‍ കുടിച്ചു വറ്റിച്ച കണ്ണീരിന്റെ അളവിലാണോ
രേഖപ്പെടുത്തുക?
എന്റെ ഹൃദയം നിങ്ങള്ക്ക് കല്ലെറിയാന്‍
ഈ ചന്തയില്‍ ഞാന്‍ തൂക്കിയിട്ടിരിക്കുന്നു
ആട്ടും തുപ്പും  സഹിച്ചു പാവം
വിളറി വെളുത് നില്‍ക്കുമ്പോള്‍
നീയൊന്നോര്‍ത്തു കൊള്ളുക
നിന്റെ ഹൃദയമാണ്
ആ ആട്ടും തുപ്പും ഏറ്റു നട്ടുച്ച
വെയിലില്‍ വാടി തളര്‍ന്നു കിടക്കുന്നത് ?!
ഞാന്‍ നിന്റെ ആത്മാവ്‌ മാത്രമായിരുന്നല്ലോ !

ശല്യപ്പെടുതല്ലേ...ഇതൊന്നു വരച്ചു തീര്തോട്ടെ....(ജയ്ദേവ് കൃഷ്ണ)


Wednesday, September 19, 2012

ഈ തണുപ്പില്‍ അലിഞ്ഞലിഞ്ഞു.....


നിറകണ്‍ പാര്‍ത്തു നിന്‍ അധരമെന്നധരത്തില്‍
ചേരവേ അറിയുന്നു നാമകലെയെന്
കളി ചിരി മാഞ്ഞല്ലോ, കര കവിഞ്ഞ്ജീടുന്നു ദു:ഖം
പിരിയുവാന്‍ നേരമായെന്നു അറിയുന്നു ഞാന്‍.
മിഴികളില്‍ സ്വപ്നം പൂത്തിടും കാലം
വരികില്ലിനി കാത്തിരിക്കേണ്ട;
ഇടനാഴികളില്‍ സ്വന്തം
നിഴലിനെ പോലുംതേടി
അലയുവാന്‍ എനിക്കാവതില്ല

കരുണ ചൊരിയുന്ന
വെള്ളരിപ്രാവിന്നു
കുറുകുന്നിതെന്‍ മുന്നില്‍
ഒലീവിലയില്ലാതെ.
ക്യാന്സരിന്‍ രൂക്ഷവും
തീക്ഷ്ണവുംമായോരാ തീ നക്കി
തോര്തിടുന്നിതെന്‍ ജീവിതം !

ആരും വരാതോരീ വാതില്‍ കടന്നിന്നു
ഏതു കഠിനമാം പാതകള്‍ താണ്ടണം
നീ വരൂ ഈ വെളിച്ചത്തിന്‍ പാതയില്‍
നിന്നധരം ചേര്‍ക്കൂ എന്നധരത്തിലേക്ക്
ആ തീക്ഷ്നാമം തണുപ്പില്‍ അലിഞ്ഞു ഞാന്‍
പൂകട്ടെ നിര്‍വൃതി നിന്നടുതെതുംപോള്‍ !Tuesday, September 18, 2012

ഒരു മനുഷ്യന്‍ ഇല്ലാതാകുന്നത്...

അയാള്‍ നിരത്തിലിറങ്ങി ആദ്യം കണ്ട ഓട്ടോറിക്ഷയ്ക്ക്
കൈ കാണിച്ചു ; പക്ഷെ ഇന്നലെ വരെ പോരുന്നോ
എന്ന് ചോദിച്ചു വണ്ടി നിര്‍ത്തി കയറ്റികൊണ്ട്‌ പോയിരുന്ന ഡ്രൈവര്‍
കണ്ട ഭാവം നടിക്കാതെ പാഞ്ഞു പോയി ....
എന്ത് പറ്റി, അയാള്‍ക്ക്‌ എന്ന് ചിന്തിച്ചു
മുന്നോട്ടു പോയ അയാളുടെ മുന്നിലേക്ക്‌
ഇടതുവശത്തെ മുറുക്കാന്‍ കടയിലിരുന്ന
ആരോ ഒരാള്‍ കാര്‍ക്കിച്ചു തുപ്പി..
അല്പം കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ അയാളുടെ തുപ്പല്‍
മുഖത്ത് വീഴുമായിരുന്നു.
നല്ല കഥ ! ഇറങ്ങുമ്പോള്‍ വാമഭാഗം
പറഞ്ഞതേയുള്ളൂ...എന്തോ എന്റെ മനസ്സിലാകെ
ഒരാശങ്ക, എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ..
ആകാശ ഗോളങ്ങളെ അമ്മാനമാടുന്നവന്‍
വിധിയെക്കുറിച്ച് വിലപിക്കുകയോ
ചിരിച്ചു തള്ളി
പിറകില്‍ നിന്നും കൂച്ചുവിലങ്ങില്‍ ബന്ധിച്ചപ്പോഴാണ്
കളി കാര്യമെന്നറിയുന്നത്‌
ഇരുട്ടിന്റെ തടവറയില്‍ ഏകാന്തതയില്‍
അനുഭവിച്ച നൈരാശ്യം ...ഏറ്റുവാങ്ങേണ്ടി വന്ന
പീഡനങ്ങള്‍..തളര്‍ന്നു വീഴുവോളം
മനസ്സില്‍ കരുത്തുനേടിയെടുക്കുകയായിരുന്നു
എവിടെയാണ് പിഴച്ചത് ?
രാപകലില്ലാതെ, വിശ്രമമറിയാതെ
പണി യെടുത്തതോ ?
കുട്ടികളെപോലും, മറന്നു
അതിരുകള്‍ ഭേദിച്ച് മഹാപ്രപഞ്ചതെ
കയ്യില്‍ ഒതുക്കാന്‍ ശ്രമിച്ചതോ;
മനുഷ്യന്‍ നന്മയുള്ള ഒരു മൃഗമാണെന്ന്
തെറ്റിധരിച്ചതോ?
അറിയില്ല..ഒന്നും അറിയില്ല..
ഒന്ന് മാത്രം മനസ്സിലാകുന്നു
ഒരു മനുഷ്യന്‍ ഇല്ലാതാകുന്നത്
എത്ര ലളിതമായ കാര്യം!

Friday, September 14, 2012

ഒരു കവി-കഥാവശേഷനായ കഥ /കവിത

നീലരാവിതില്‍ ഏകനായ് ഞാനിന്നു
മൂകമാംമെന്നനുരാഗം മൊഴിയവേ
(മൂകനായി എങ്ങനെയാണ് കൂവേ മൊഴിയുന്നത് ?)
കാണുവാന്‍ പോലും വഴിപ്പെടാതെ നീ
ഏതു ജാലക തിരശീലതന്‍ പിന്നില്‍
മഞ്ജുതരമാമോമല്‍പൊന്മുഖ-
മൊളിപ്പിച്ചിതെന്‍ ഇന്ദുമുഖീ
മമ പ്രാണപ്രേയസ്സീ കേള്‍ക്ക നീ !

ലോകമൊക്കെയും ദുരിതമാണ്ന്റെ
ഓമലേ; ഞാന്‍ കുറിച്ചീടും വരിപോലും
നിഷ്ക്കരുണം തകര്‍ത്തു കൊണ്ട്ന്റെ
ജീവന്‍ പോലും നാനാവിധമാക്കും
എന്തിനിങ്ങനെ പ്രണയതെന്മഴ
പൊഴിച്ചീടുംവരിയെഴുതുന്ന-തീക്കവി
എത്രയിസ്സങ്ങള്‍, എത്രകൊട്ടകൊത്തലങ്ങള്‍
എത്ര കിടങ്ങുകള്‍ എങ്ങും പെടാതെ
നിര്‍ഗുണ പരബ്രഹ്മമായി നീ
കവിതയെഴുതുവതോന്നു കാണണം.
എഴുത്തോ നിന്റെ കഴുത്തോ
എന്ന് ചോദിച്ചകാലം കടന്നിട്ടും
കഴുത്തില്‍ കത്തി വെച്ച് ചോദിക്കുന്നു
കഴുത്തു കാണണമെങ്കില്‍ എഴുതുകവേ
പ്രാസമൊപ്പിച്ചു ഞങ്ങള്‍തന്‍
അജണ്ടകള്‍ - രാഷ്ട്രീയം, കത്തികുത്തു
കൊലപാതകം,ഉന്മാദം കൊണ്ട്
ഗോഗുവാ വിളിക്കും തസ്കരന്മാരെ പുകഴ്ത്തിപ്പാടൂ.

ദാരിദ്രിയം
പറഞ്ഞു കണ്ണില്‍ പൊടിയിട്ടു
ലാര്‍ജു രണ്ടെണ്ണം വീശി കവിയരങ്ങില്‍
കഥ പാടി- കിട്ടുമെങ്കില്‍ ഒപ്പിക്കാം
സ്ഥാനമാനങ്ങള്‍ മേമ്പോടിക്കായ്‌
അവാര്‍ഡ് ഒന്നല്ല പത്തെണ്ണം !

അമ്മാവന്‍ ആനപ്പുറത്തിരുന്നുവെന്നു
കുന്നിന്‍പുറത്ത് കയറി വീരവാദം
മുഴക്കാം! സര്ക്കാര് ലാവണത്തില്‍
അന്പതഞ്ചാണ്ട് മുഴുമിച്ച് അടുത്തൂണ്‍
പറ്റിപിറ്റേ ദിവസം മുതല്‍ തുടങ്ങാം
പൊതുജനസേവനം മേമ്പൊടിയായി
കവിതയും കഥയും പിന്നെ കിട്ടുമെങ്കില്‍
ഒപ്പിക്കാം
പഞ്ചായത്ത് തല സ്വീകരണം
മുടക്കാന്‍ കയ്യില്‍ സ്വന്തം പെന്‍ഷന്‍
കാശല്ലയോ കിടക്കുന്നത് !

അതുകൊണ്ടെന്‍
പ്രാണപ്രേയസ്സി നിനക്ക്
ചൊല്ലാന്‍ കവിത വേണമെന്നുണ്ടെങ്കില്‍
കയ്യിലെടുക്കുക
അക്ഷരോപാസകരായി വിളങ്ങിടും
കവികള്‍ തന്‍ ഹൃദയം കൊണ്ടെഴുതിയ
ഇന്ദ്രജാലവചസ്സുകള്‍ കോര്‍ത്തോരാ
കവിതാ ഹാരം !

Tuesday, September 11, 2012

കുട ഞാന്‍ നിവര്‍ത്തി പിടിക്കട്ടെ...

പാതവക്കിലെ കൂറ്റന്‍ അരയാലിന്റെ താഴെയുള്ള ബാസ്സ്റൊപ്പിലായിരുന്നു
ഞാനപ്പോള്‍
ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കാന്‍
അധിക സമയമൊന്നും വേണ്ടല്ലോ
(തുടര്‍ന്ന് വായിക്കുക...)
ആദ്യം തെറിച്ച ചുടുചോരക്ക്
ഉപ്പിന്റെ ചവര്‍പ്പ് രസമായിരുന്നു
പിന്നെ കണ്ണുകളിലേക്കു ചോര തെറിച്ചപ്പോള്‍
ഞാന്‍ കൈകള്‍കൊണ്ട്
കണ്ണുകള്‍ പൊത്തി.
പിന്നെ ബോധം മറയുവോളം "അമ്മെ..അമ്മെ "
എന്നാ വിളി കാതില്‍ മുഴങ്ങി കൊണ്ടിരിക്കുന്നു.
കണ്ണ് തുറന്നപ്പോള്‍ പിടച്ചില്‍ അവസാനിച്ചിരുന്നു
ചിതറിത്തെറിച്ച അയാളുടെ ചോറ്റുപാത്രത്തിലെ
അവസാനത്തെ അന്നത്തില്‍
ചോരപുരണ്ട ശരീരവുമായി ഉറുമ്പുകള്‍
ഇഴഞ്ഞു നീങ്ങിയിരുന്നു...
വെറുമൊരു വഴിയാത്രക്കാരനായി
ഞാന്‍ കുട നിവര്‍ത്തി വെയില്‍ ശരീരത്തിലെല്‍ക്കാതെ
ആരോടുമൊന്നും പറയാതെ ഇടം വലം
തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി...!

Friday, September 7, 2012

ചാവുകടല്‍


തളം കെട്ടികിടക്കുന്ന ഈ ചുടുചോരയില്‍
എന്റെ സ്വപ്നങ്ങളും, മോഹങ്ങളും
കരിഞ്ഞുണങ്ങിയ ഈ വഴിത്താരയില്‍
യൌവന തീഷ്ണമായ ഒരു കാലഘട്ടത്തിന്റെ
പെയ്തൊഴിഞ്ഞ ഈറന്‍ സന്ധ്യയില്‍
നെഞ്ചിലാഴ്തപ്പെട്ട
വഞ്ചനയുടെ
കത്തിമുനതുമ്പില്‍
ഞാന്‍ പിടയുമ്പോള്‍
എണ്ണി തിട്ടപ്പെടുത്താന്‍
മുറിവുകളുടെ
ആഴവുംബലിക്കല്ലില്‍ തലയറുക്കപ്പെട്ട
ഇരകളുടെ എണ്ണവും മാത്രം ബാക്കിയായി.
എന്റെ നെഞ്ചില്‍ നിന്നുതിര്‍ന്ന
ചോരയുടെ രൂക്ഷ ഗന്ധം പോലും
നിന്റെ സിരകളെ ത്രസിപ്പിച്ചു.
അപ്പോള്‍ പോലും യുദാസിനെപ്പോലെ
നീ എനിക്കേകിയ അന്ത്യചുംബനം
മാത്രമേ എന്റെ
ഹൃദയത്തെ
മുറിപ്പെടുതിയതുള്ളൂ .....
എന്റെ രക്തതിരകള്‍ ആര്‍ത്തലക്കുന്ന
ഈ ചാവുകടലില്‍
ഒരു പൊങ്ങുതടിപോലെ
നീ ശയിക്കുന്നത്‌
എന്റെ ജീവിതത്തിന്റെ
അവസാന ബിന്ടുവിലാനെന്നു
നീയോര്‍തില്ലല്ലോ!
ഈ ചാവുകടല്‍ എന്റെയും
നിന്റെയും
അവസാന കൂടിചെരലിന്
സാക്ഷ്യം വഹിക്കുന്ന
ആ നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുന്നു.

Wednesday, September 5, 2012

ഗുരവേ നമ: (Teacher's day)

ഈ അധ്യാപക ദിനത്തില്‍
എന്നെ അക്ഷരത്തിന്റെയും അറിവിന്റെയും
ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകരെ
ആദരവോടെ സ്മരിക്കുന്നു.
(കളരിയില്‍ ആദ്യാക്ഷരം പകര്‍ന്നു തന്ന പൂത്തറയില്‍ നീലണ്ടാനാശാന്‍, ഒന്നാം ക്ലാസില്‍ പഠിപ്പിച്ച അന്നമ്മ ടീച്ചര്‍
മൂന്നാം ക്ലാസ്സിലെ ത്രേസ്ഷ്യമ്മ ടീച്ചര്‍ , അഞ്ചാം ക്ലാസ്സിലെ മേരി ടീച്ചര്‍,, സി. ബെഞ്ചമിന്‍ ഒട്ടക്കാട്ടില്‍, കോട്ടയം സി. എം.എസ്
കോളേജിലെ അധ്യാപകരായ ജോണ് ചാണ്ടി സാര്‍, ബാബു ചെറിയാന്‍ സാര്‍, ചേരാവള്ളി ശശി സാര്‍, സൂസന്‍ മിസ്സ്‌, ചാക്കോ സാര്‍
തോമസ്‌ വറുഗീസ് സാര്‍, വൈ . മാത്യു സാര്‍, വര്‍ഗീസ്‌ ഈപെന്‍ സാര്‍, യേശുദാസന്‍ സാര്‍, പി.ടി എബ്രഹാം സാര്‍ , എം.ജി യുനിവേര്സിടി
സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ രാജന്‍ ഗുരുക്കള്‍ മാഷ്‌, സനല്‍ മാഷ്‌, രാധിക ടീച്ചര്‍, നിസാര്‍ മാഷ്‌, രാജു മാഷ്‌ തുടങ്ങി എല്ലാവരെയും
അതോടൊപ്പം ഇവിടെ പേരെടുത്ത പറയാത്തവരായ അധ്യാപകരെയും ആദരവോടെ ഓര്‍ക്കുന്നു. )

Monday, September 3, 2012

മഴ

മഴ കുതിച്ചാര്‍ത്തെത്തുന്നു വേഗംമഴയെന്റെ സ്വാസ്ഥ്യം കെടുത്തീടുന്നു.ഉരുള്‍പൊട്ടലിനൊപ്പം പേമാരിയായ്സംഹാര ശക്തിയായെത്തിടുന്നു.മഴയൊരു ഭീതിയായ് നിറയുന്നുവെന്നിðമഴയൊരു ഭീകര രൂപിണിയായ്മഴയെന്റെ ജീവതതാളം തകര്‍ക്കുന്നുമഴയുഗ്രമൂര്‍ത്തിയായ് പെയ്തിടുന്നു.കാടും മേടും കടന്നു വന്നീടുന്നകാമസ്വരൂപിണിയായിരുന്നൂ അവള്‍ കാട്ടാറിനൊപ്പം, നൃത്തംചവിട്ടുന്ന കാനനപെണ്‍കൊടിയായിരുന്നു.നീലനഭസ്സിð ചിത്രം വരയ്ക്കുന്നആരോമð പെണ്‍കിടവായിരുന്നുഅവള്‍ കാനനച്ചോലയിð തുള്ളി തുളുമ്പുന്നപ്രേമത്തിന്‍ മാന്‍കിടാവായിരുന്നു. അവളെത്രമാറി; നിറയുന്നുവെന്നിðമഴയൊരു ഭീതിയായ്, ഭീകരസ്വപ്നമായ്ദ്രുതതാളത്തിð പെയ്യുന്നു വòഴവിളംബിതതാളം മറന്നുവെന്നോനിറമുള്ളോരോര്‍മ്മകള്‍തട്ടിത്തകര്‍ത്തവള്‍രുധിരദാഹിയായ്പാഞ്ഞെത്തിടുന്നു.മഴ കുതിച്ചാര്‍ത്തെത്തുന്നു വേഗംമഴയെന്റെ സ്വാസ്ഥ്യം കെടുത്തീടുന്നു.ഉരുള്‍പൊട്ടലിനൊപ്പം പേമാരിയായ്സംഹാര ശക്തിയായെത്തിടുന്നു.വòരം കടപുഴക്കീടുന്നുവന്‍പാറകള്‍കൊïാമ്മാനമാടുന്നുപാവംകൃഷീവലന്‍ സ്വപ്നംവിതച്ചോരുഭൂമിയെ നക്കിത്തുടച്ചിടുന്നു.മഴയൊരു ഭീതിയായ് നിറയുന്നുവെന്നിðമഴയൊരു ഭീകര രൂപിണിയായ്മഴയെന്റെ ജീവതതാളം തകര്‍ക്കുന്നുമഴയുഗ്രമൂര്‍ത്തിയായ് പെയ്തിടുന്നു.

Saturday, September 1, 2012

സായന്തനം


സുരേഷ് കുറുമുള്ളൂര്‍

ഇതു ഞാന്‍ കുറിച്ചിടും ജീവിത രസാഗ്നിതന്‍
നിറമേറുമന്‍പെഴും ചെറുനിലാക്കാഴ്ചകള്‍
ഇനിയിñ രാവുകള്‍ പകലുകള്‍ താïിടാന്‍
കനിവേറും നി്ന്നുടെയോര്‍മ്മകള്‍ മാത്രമായ്
ചിറകറ്റുവീണ ഈ നിമിഷത്തിലിവിടെയൊരു
കിളിയൊച്ചപോലുമിñെന്‍ മനതാരിð
എരിയുന്ന തീയിð നീയുരുകുമ്പോള്‍ നീയെന്റെ
പിടയുന്ന നെഞ്ചിന്റെയവസാന ശ്വാസമായ്
എവിടെയുമെവിടെയും കൂരിരുള്‍ മാത്രമീ
മനസ്സിന്റെ ചിñയിð കിളിക്കൂടൊഴിഞ്ഞുവോ?
അറിയിñ നെഞ്ചിലെ കനിതിന്ന വേഴാമ്പð
ഇനിയെങ്കിലും തിരികെ വരികയിñയെന്നോ?
കടലുപോലെ നിന്റെ സ്‌നേഹമെന്നുള്ളിð
തിരമാല പോലെത്ര അലതñിയാര്‍ത്തു
കരളിð നിറച്ചാര്‍ത്തായ് കൗതുകപ്പൂക്കളായ്
കാമിനീ നീയെന്നിð പൂത്തുലഞ്ഞു.

അത്രമേലിന്നും ഞാന്‍ സ്‌നഹിപ്പൂ പ്രിയ സഖീ
വാങ്മയചിത്രങ്ങള്‍ വരച്ചിട്ട കൗമാര ദിനമിന്നും
പട്ടുപാവാടയും മുടിച്ചുറ്റിð ചാര്‍ത്തിയ തുളസിക്കതിരും
ഒട്ടൊരു നാണത്താð മിഴിത്താഴ്ത്തി ഇടറും പാദത്തോടെ
പൊട്ടിവിടര്‍ന്നൊരപ്‌സര സുന്ദരിയായ്
നില്പു നീയെന്‍മുന്നിð, പൂനിലാക്കാഴ്ചയായ് സഖീ

ഇരുളിലിന്നൊരുപോള മിഴി ചിമ്മിയിñിവിടെ
നിന്‍സ്വച്ഛശാന്തമാം മുഖപത്മം മാത്രം
രാഗവിലോലമെന്‍ അകതാരിð നീയൊരു
പാര്‍വ്വണശശിബിംബമായിന്നു മാറവേ
നീലാഞ്ജനദ്യുതിപാറുന്ന നിന്നുടð
ഏതോ വിപഞ്ചികയായ് പാടുന്നു
കാര്‍മുകിð വര്‍ണ്ണന്റെ നിറമൊത്ത
നീയൊരു കാളിന്ദിയായിവിടെയൊഴുകിയെന്നോ?
കരളിð പേറും സ്‌നേഹം കടലായ് തിരതñവേ
കൈപിടിച്ചാര്‍ത്തു നമ്മള്‍ കലാലയകൈവഴികളിð
തിരയും മിഴികളിð അലതñും സ്‌നേഹം തേടി
ഇരുഹൃദയങ്ങള്‍ നമ്മള്‍ പരസ്പരം പങ്കുവെയ്‌ക്കേ
വിധിതന്‍ ക്രൂരമാം വിളയാട്ടത്തിലന്നു നമ്മള്‍
പിരിഞ്ഞൂ -കവിവചനം സാര്‍ത്ഥകമായ്

കൂരിരുള്‍ പടര്‍ന്നേറും മൂകമാം സന്ധ്യാനേരം
വേദന പടര്‍ന്നെിð ജീവിതം പിടയവേ
ആരൊരാള്‍ പടികടന്നെത്തുന്ന പദസ്വനം
കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാന്‍ മിഴികള്‍ തുറന്നീടവേ
ആയിരം നഖമുനകള്‍ കൊïെന്റെ ഹൃത്തടം
ആഴത്തിð മുറിവാര്‍ന്നു രക്തം ചിതറവേ

ആരു നീ ആരു നീ എന്‍ ഹൃത്തടം നിന്നതിലോലമാം
കൈകളാð ചേര്‍ത്തുപിടിച്ചീടുന്നു
നോവുമാ ഹൃത്തടത്താലെനിയ്ക്കു
മാപ്പു നീയേകിയെന്നാലും
മറക്കാന്‍ കഴിയുമോ നിന്നെ, വഴിയിലുപേക്ഷിച്ചു പോയൊരാ നാളുകള്‍

ഇരുളിð, കനംതൂങ്ങും കുഴമ്പിന്‍ മണത്താലും
നേര്‍ത്ത കിതപ്പിð, മുങ്ങിപ്പൊങ്ങും വിയര്‍പ്പിന്‍ ഗന്ധം
കിടപ്പൂ നിദ്രപേര്‍ത്തിവിടെ സായന്തനത്തിð,
കൊതിപ്പൂ നിന്നിലെയെന്നെയറിയാന്‍ ഒരിയ്ക്കð കൂടി

ഇനിയിñ സന്ധ്യകള്‍ പകലുകള്‍ നമ്മുക്കിവിടെ-
യിതവസാന ജീവിതരസാഗ്നി മന്ത്രം
കരയുവാന്‍ പോലുമിവിടെ മിഴിനീരുവറ്റി
കരുണാര്‍ദ്രേ നീയെവിടെയെവിടെ ദേവി
പിടയും മനം ചുïിð വിതുമ്പും യാത്രാമൊഴി
കരളിð ചുഴിച്ചാര്‍ത്താð അലിഞ്ഞു ചിതറവേ
അരികിð നില്പൂ സഖീ തുടിയ്ക്കും ഹൃത്താലെന്റെ
കരളിð കരള്‍ ചേര്‍ത്തു പുണരൂ പുണരൂ വീïും.
---------