Ettumanoor Visheshangal

Wednesday, October 3, 2012

നീല ഫ്രോക്കിട്ട പെണ്‍കുട്ടി

ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു ആദ്യം പറഞ്ഞത്
അവള്‍ ആയിരുന്നു; നീല ഫ്രോക്കിട്ട പെണ്‍കുട്ടി
കണ്ണുകളില്‍ കവികള്‍ പാടുന്നത് പോലെ
പ്രണയത്തിന്റെ അഗ്നിയൊന്നും അവളില്‍
പടര്‍ന്നിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല.
നീലപരവതാനി വിരിച്ച പോലെ കടല്‍;
കടലെങ്ങും പരന്നു കിടന്നിരുന്ന
ആ ത്രിസന്ധ്യയ്ക്ക് , സഹപാഠികളുടെ
കണ്ണ് വെട്ടിച്ചു ആ വിനോദയാത്രയിലെ
ബഹളങ്ങള്‍ക്കിടയില്‍ നിന്നും
അവള്‍ എനിക്കൊപ്പം പോരുകയായിരുന്നു.
ഞാന്‍ നിന്റെ കണ്ണില്‍ പ്രണയം തിരഞ്ഞു
തിരഞ്ഞു നിന്നെ ഈര്‍ഷ്യ പിടിപ്പിച്ചപ്പോള്‍
ഒരിക്കല്‍ നീ പറഞ്ഞു
എനിക്ക് നിങ്ങളെ വെറുക്കാന്‍ സാധിക്കാത്തത്
കൊണ്ട് മാത്രമാണ് ഞാന്‍ നിങ്ങളെ വിട്ടു പോകാത്തത്
നിങ്ങളെ ഞാന്‍ പ്രണയിച്ചിരുന്നുവോ, എന്ന് പോലും എനിക്ക് സംശയമുണ്ട്‌ .
ഇനി ഞാന്‍ നിങ്ങള്കൊപ്പമില്ല.അവള്‍ നടന്നകന്നു.
സ്വപ്നത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കയ്യില്‍
ചൂടുള്ള കാപ്പിയുമായി എന്റെ പ്രിയതമ .
അന്നത്തെ നീല ഫ്രോക്കിട്ട പെണ്‍കുട്ടി!
ഇങ്ങനെ ഈ കഥ അവസാനിപ്പിക്കണം എന്നായിരുന്നു
ഞാന്‍ എഴുത്ത് തുടങ്ങിയപ്പോള്‍ വിചാരിച്ചിരുന്നത്
പക്ഷെ അവിചാരിതമായി സംഭവങ്ങള്‍
ഉണ്ടാകുമ്പോള്‍ നാം പതറി പോകുക
സ്വാഭാവികം മാത്രം
അവളുടെ അച്ഛന്‍ ഹേബിയസ് കോര്‍പസ്
ഹര്‍ജി നല്‍കി. ഒരാഴ്ച കഴിഞ്ഞപ്പോള്‍
തിരുനെല്‍വേലിയില്‍ നിന്ന് ഞങ്ങളെ
പോലിസ് അറസ്റ്റു ചെയ്തു
കോടതിയില്‍ ഹാജരാക്കി.
അവളുടെ അച്ഛനൊപ്പം
അവള്‍ പോകുമ്പോള്‍
ആ കണ്ണുകളില്‍ ഊറിക്കൂടിയ
കണ്ണുനീര്‍ത്തുള്ളികള്‍
കാണാതിരിക്കുവാനായി ഞാന്‍
മുഖം തിരിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം
അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന
മാനസികാരോഗ്യ കേന്ദ്രം രേയിട്‌
ചെയ്തു അവിടെ നരകയാതന
അനുഭവിച്ചു കൊണ്ടിരുന്ന രോഗികളെ പോലിസ്
രക്ഷെടുതിയതിന്റെ വാര്‍ത്തയും ചിത്രവും
പത്രത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍
ഒരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം നിറഞ്ഞു.
ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു ആ വാര്‍ത്ത
കാണിച്ചു കൊടുത്തു.ഭാര്യയും എന്റെ  സഹപാഠിയായിരുന്നു.
കഥകളെല്ലാം അറിയുന്ന അവളുടെ കണ്ണുകളും നിറഞ്ഞു.
അതെ, മുടിപട്ടെ വെട്ടി, ഒരൊറ്റയുടുപ്പുമിട്ടു
മുന്നില്‍ നടന്നു പോകുന്ന ആ ദയനീയ രൂപം
എന്റെ നീല ഫ്രോക്കിട്ട പെണ്‍കുട്ടിതന്നെയായിരുന്നു.


6 comments:

Unknown said...

കവിതയിലൂടെ ഒരു വലിയ കഥ പറഞ്ഞല്ലോ

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

പെട്ടന്നു കഥ പറഞ്ഞു അവസാനിപ്പിച്ചല്ലോ !!!.... ഇത്തിരി കൂടി വിവരിക്കാമായിരുന്നു... ഭാവന കൊള്ളാം .... ആശംസകള്‍ ...

Arun Kumar Pillai said...

ടച്ചിങ്ങ് :(

ഉദയപ്രഭന്‍ said...

പ്രേമനൈരാശ്യം ബാധിച്ചവര്‍ക്കെല്ലാം ഭ്രാന്ത് വന്നിരുന്നത് പഴയ ഒരു കണ്‍സെപ്റ്റ് ആണ്. ഇന്ന് പ്രണയമില്ല. കാമം മാത്രം. അത് കഴിഞ്ഞാല്‍ പാലായനം. പക്ഷേ ഒറ്റക്കാണന്നു മാത്രം.

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

പ്രേമ നൈരാശ്യം ബാധിച്ചവര്‍ക്ക്‌ ഭ്രാന്ത് വരുന്നത്

പഴയ കണ്സെപ്ടാണ് . ഈ കഥയിലെ നായികയ്ക്ക്

പ്രേമ നൈരാശ്യം കാരണമാണ് ഭ്രാന്ത് വന്നതെന്ന് സൂചനയില്ല .

കമന്റിനു വളരെ നന്ദി!

ajith said...

നീല ഫ്രോക്കിട്ട പെണ്‍കുട്ടി കൊള്ളാം കേട്ടോ