Ettumanoor Visheshangal

Saturday, July 20, 2013

എന്റെ പ്രിയ കൂട്ടുകാരിയ്ക്ക്

നിറവാർന്നയോർമ്മതൻ കുളിരാണ് നീ-
യെന്റെ, ഹൃദയത്തിൽ വിരിയുന്നൊരൊളിയാണ് നീ
വിരിയുന്ന പൂവിന്റെ ദളമൊന്നിൽ കിനിയുന്ന
തെളിനീർ കണമാണ്, കൂട്ടുകാരീ

മൃദുലമാം ഉടയാട കാറ്റിൽ പറക്കുമ്പോൾ
കുളിരിനാൽ തൻകൈകൾ ചേർത്തു നെഞ്ചിൽ ,
നറുമണമുതിരുന്ന കാച്ചെണ്ണതേച്ചനിൻ-
മുടിയിഴകാറ്റിൽ പറന്നിടുമ്പോൾ
ഒരു കൊച്ചുമന്ദഹാസത്തിനാൽ നീയേകും
പ്രേമകടാക്ഷം ഞാനാസ്വദിപ്പൂ.

ഒരുകൊച്ചുസ്വപ്നം കടന്നുപോയ്പോലെ നീ,
ഇമചിമ്മി ഞാനിന്നു കണ്‍തുറന്നീടുമ്പോൾ
വെയിൽകാഞ്ഞ ദേഹകരുത്തുമായ് നീ
വന്നു, വരികെ, ചേറിൻ മണവുമായ്‌
പുലർകാലേ  ഞാറു നടുന്നവർ,  പാടത്ത്
പാടുന്നപാട്ടിലെ ലയമായി  നീ

വാക്കിൻറെയൂക്കിൽ പറന്നു നീ-
യെത്രയോ വാഗ്വിലാസത്തിൻ നെരിപ്പോടായീ
കനലിന്റെയിത്തിരി ചൂടിലെരിഞ്ഞ നീ
 മനതാരിൽ വിപ്ലവജ്വാലയായി.

മനസ്സുകളിൽ മായിക ജാലങ്ങൾ കാട്ടിടും;  നീ-
യെന്റെ മനസ്സിനു സാന്ത്വന സ്പർശമായി
അരികെവരാതെ നീ പോയിടല്ലേ;   സഖീ-
അരികത്തുതന്നെ നീ ചേർന്നു നില്ക്കൂ!






3 comments:

സൗഗന്ധികം said...

മൊഴിയിൽ നീ പൊരുളായ്..
മിഴിയിൽ നീ നിറവായ്..
അരികിൽ നീ തണലായ്..
പിരിയാതെൻ നിഴലായ്.!

കൂട്ടുകാരി വേഗമരികിലെത്തട്ടെ.ഈ കവിത വായിച്ചാൽ തീർച്ചയായുമെത്തും.നല്ല കവിത.


ശുഭാശംസകൾ....

ajith said...

മനോഹരഗാനം!!

sreekumar said...

suresh ,good job