Ettumanoor Visheshangal

Tuesday, July 30, 2013

കഥയല്ലിതു ജീവിതം

എത്ര വരച്ചിട്ടും തെളിയാത്ത
വരപോലെന്റെ ജീവിതം
എത്ര തേച്ചിട്ടും വെളുക്കാത്ത
പാത്രം പോലെയീ  ജീവിതം
വഴി നേർവഴിയെന്നു കരുതി ,
നടന്നതേതു വഴിയേന്നറിയാതെ,
പെരുവഴിയിലെത്തിയ  ജീവിതം
ഇതളുകൾ കൊഴിഞ്ഞൊരു
പൂവായി മാറിയ ജീവിതം
ആരൊക്കെയോ ചേർന്നു
കൽപ്പിച്ചരുളിയ ദാനമാണെന്റെ 
ജീവിതം
എന്റേതെന്നു ഞാൻ വിശ്വസിച്ചൊരീ
എന്റെതല്ലാത്ത ജീവിതം
കാലമതിന്റെ  ക്യാൻവാസിൽ വരച്ചിട്ട
കഥയല്ലിതു ജീവിതം !
 

4 comments:

ajith said...

ജീവിതം

AnuRaj.Ks said...

ജീവിതം...ഒരു സമസ്യ

സൗഗന്ധികം said...

കളിയല്ലിതു ജീവിതം.

നല്ല കവിത

ശുഭാശംസകൾ....


Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കവിതയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്. നന്ദി, അജിത്‌, അനുരാജ്, സൌഗന്ധിഗം .നമസ്കാരം!