Ettumanoor Visheshangal

Monday, October 28, 2013

ദാഹം

കിനാവിന്നു പൂക്കുന്ന-
കാടിന്നിറമ്പിൽ-
നിനക്കായി ഞാനെത്ര
കാലങ്ങളായി, യൊരേ-
നില്പൂനില്ക്കുന്നീ
രാവിൽ, വസന്തം
വരാനെന്തേ വൈകുന്നു-
ചൊല്ലൂ.


നിശയിൽ,
നിദ്രയിൽ,
നീലവാനച്ചോട്ടിൽ
നിറകൺകുളിരായി,
മോഹത്തിൻ
പട്ടുപൂമെത്തയി-
ലഴകായ്.
ദാഹമേ വളരൂ,
എന്നിൽ നീ നിറയൂ
വസന്തംതളിരിട്ട
വേളയിൽ, എൻചുണ്ടിൽ,
മോഹങ്ങൾ തീർക്കുന്ന
മാതളതേൻകുടം, പ്രിയേ,
പ്രിയേയിന്നു കേൾപ്പൂ
നിൻ രാഗാർദ്ര
മോഹനഗാനം.
പടരൂ
എന്നിൽ നീ
ജ്വാലയായ്.

ജ്വാലയായ്
എരിയുക
കത്തിപ്പടരുക,
ആളുന്നൊരഗ്നിയിൽ
വിടരട്ടെ നിന്നിലെ
മായാപ്രപഞ്ചം.
മായാവിമോഹിനി
എന്നിൽ നീ നിറയുക
ദാഹനീരായി,
മൊത്തിക്കുടിച്ചെൻറെ
ജീവിതം നിറവാർന്നിടട്ടെ!


5 comments:

ബൈജു മണിയങ്കാല said...

പ്രണയ ദാഹത്തിനു കുടിനീരാകുക

Unknown said...
This comment has been removed by the author.
Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ഈ കവിത വായിച്ച് ഇവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ അജിത്ത്, ബൈജു മണിയങ്കാല എന്നിവർക്ക് നന്ദി.

സൗഗന്ധികം said...

എത്രനേരമായ് ഞാൻ
കാത്തു കാത്തു നിൽപ്പൂ..
ഒന്നിങ്ങു നോക്കുമോ,
വാർത്തിങ്കളേ..


നല്ല കവിത


ശുഭാശംസകൾ...

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

നന്ദി സൗഗന്ധികം.