Ettumanoor Visheshangal

Sunday, June 15, 2014

സൗഹൃദം

ഹൃദയം ഹൃദയത്തിൽ ചേർത്തുവെയ്ക്കുന്നൊരീ
അനുപമസുന്ദരഗാനമീ സൗഹൃദം
ഹൃദയത്തിൽ തുളസിക്കതിരിൻറെ നൈർമ്മല്യം
പകരുവാനെത്തുന്ന തണുവാണീ സൗഹൃദം
മരതകമാണിക്യമുത്തുപോൽ സ്നേഹത്തിൻ
രത്നങ്ങൾ വാരിവിതറുമീ സൗഹൃദം
മനതാരിൽ ആശകൾ പൂവിടാനെന്നും
വിശ്വാസതണ്ണീരാൽ നനച്ചിടും സൗഹൃദം.

വരിക നീ സൗഹൃദകിളിമകളെ
പാടുക നീയിന്നെനിക്കായി പാട്ടുകൾ
വരിക,  തരിക  നിൻ ജീവിതം,  നമുക്കായി
കരുതുക നാം കണ്ട സ്വപ്നങ്ങളോമലേ
പോവാം നമുക്കായി നാം നെയ്തെടുത്തൊരാ
സ്വപ്നസ്വർഗ്ഗങ്ങൾ തേടി നാമോമലേ
പാടാം നമുക്കവിടെ പ്രേമത്തിൻ ഗാനങ്ങൾ
ശ്രുതിചേർത്തു താളമായ് ലയമായ് നാദമായ്,
കൈപിടിച്ചീടുക, മുന്നോട്ടു കാൽവെച്ചു
പോവാം നമുക്കാ സൗഹൃദപൂന്തോപ്പിൽ.


4 comments:

ajith said...

സൌഹൃദം പൂത്തുലയട്ടെ

കഴിഞ്ഞ മാസം അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ സുരേഷ് കുറുമുള്ളൂരിനെ അറിയാമോ എന്ന് തുളസി (പഞ്ചായത്ത് മെമ്പര്‍) ചോദിച്ചിരുന്നു. ബ്ലോഗര്‍ ആയി മാത്രം അറിയാം എന്ന് ഞാന്‍ പറഞ്ഞു.

സൗഗന്ധികം said...

ഏറെ നാളുകൾക്കു ശേഷമാണ്‌ താങ്കളുടെ കവിത 'ജാലക'ത്തിൽ കാണുന്നത്‌. തിരിച്ചുവരവ്‌ മനോഹരമായൊരു കവിതയുമായിത്തന്നെ. കവിത വളരെയിഷ്ടമായി. എല്ലാ ഭാവുകങ്ങളും.


ശുഭാശംസകൾ.....

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

നല്ല വിശേഷങ്ങൾ അജിത്ത്. ഈ സൗഹൃദം എന്നും നിലനില്ക്കട്ടെ.

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

നല്ല വാക്കുകൾക്കു നന്ദി. സൗഗന്ധികം.