Ettumanoor Visheshangal

Saturday, January 12, 2013

നാഴികമണിയുടെ നാക്കിന്തുമ്പത്ത് ആടുന്നത് ആരുടെ നാവ് ?


നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

പുതുവേഷം കെട്ടി, ചെങ്കോലും
കിരീടവും ചൂടി  തമ്പ്രാക്കള്‍
കോരന് കഞ്ഞി വിളമ്പുന്നു.
 കുഴികുത്തി ഇല പാകി
അതില്‍ത്തന്നെ കോരന്‍ കഞ്ഞി കുടിക്കട്ടെ
തമ്പ്രാന്റെ കുഞ്ഞിന്റെ പശിയടക്കാന്‍
കോരന് തമ്പ്രാന്റെ തോട്ടത്തില്‍
എല്ലുമുറിയെ പണി
പെറ്റ കുഞ്ഞിന്റെ  കരച്ചിലടക്കാന്‍
കോരന്‍ തന്റെകുഞ്ഞിന്റെ വായില്‍
നെല്ലിന്‍മണി തിരുകി കാത്തിരിക്കുന്നു

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

വാലിനു തീപിടിപ്പിച്ചു
കുഞ്ഞിക്കോരന്മ്മാരെ  വേദനയില്‍
നെട്ടോട്ടമോടിക്കുന്നത്
തമ്പുരാന്റെ കുസൃതി
മാംസം വെന്തുപൊള്ളുമ്പോഴും
തമ്പുരാന്‍ വാഴ്ക എന്നാര്‍ത്തു
പാടുന്നവര്‍ക്ക് പട്ടും  വളയും
പൊന്‍ നാണയവും തമ്പുരാന്‍ വക!

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

മകന്‍ ചത്താലും വേണ്ടില്ല
മരുമകളുടെ കണ്ണീരു കണ്ടാല്‍
മതിയെന്നത് പഴമൊഴി
മകന്റെ മാത്രമല്ല മരുമകളുടെയും
ചിതയിലെ തീകണ്ടാലെ അടങ്ങൂ
എന്നത് പുതുമൊഴി.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

കോരന്റെ  മുതുകിന്റെ കൂന്
അല്പം നിവര്‍ന്നുവോയെന്നു
തമ്പുരാന്റെ സംശയം
സംശയം തീര്‍ക്കാന്‍ ഇനി
കല്പിക്കുംവരെ
കോരന്‍ കുനിഞ്ഞു തന്നെ
നില്‍ക്കട്ടെ എന്ന്
തമ്പുരാന്റെ കല്പന.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

നിന്ന് നിന്ന് കുനിവുകൂടിയ
കോരന്റെ ആസനത്തില്‍
മുളച്ച ആലിന്ചോട്ടില്‍
തമ്പുരാന്റെ അമൃതേത്.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു
നാഴികമണിയുടെ നാക്കിന്തുമ്പത്ത്
കോരന്റെ നാക്കിരുന്നാടുന്നു.
ആര്‍പ്പു വിളിക്കാനും
ആരവം മുഴക്കാനും
മറ്റു  കോരന്മാര്‍
കാത്തു നിലക്കുമ്പോള്‍
ഈ മൂപ്പന്‍ കോരനെ
ആര്‍ക്കു വേണം!





















5 comments:

ajith said...

ഇപ്പോ എവിടെയുണ്ട് തമ്പുരാനും കോരനും?

സര്‍ക്കാര്‍തമ്പുരാനും പ്രജാകോരനും

സൗഗന്ധികം said...

ശുഭാശംസകള്‍ ..........

AnuRaj.Ks said...

കോരന് കഞ്ഞി കുമ്പിളില് തന്നെ.....

Unknown said...

Kalathinte ormakal

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കമന്റുകള്‍ എഴുതിയ ajith, sougandhikam, Anu raj, Anoop kothanalloor; എല്ലാവര്ക്കും നന്ദി.