Ettumanoor Visheshangal

Saturday, February 23, 2013

കാഞ്ഞിരമരത്തിലെ യക്ഷി

കാലമെത്ര കടന്നു ഞാനീ
കഞ്ഞിരത്തില്‍ ധ്യാനലീനയായി
യാത്രപോയ കോമളനെ
കാത്തിരുന്നു മനം മടുത്തു
യക്ഷിയെന്നു വിളിച്ചു
പരിഹസിച്ചെത്രപേര്‍
കടന്നുപോയി; നിന്നതില്ല
യൊരാള്‍ പോലും വന്നു
കുശലം ചൊല്ലിയതു മില്ല
കാഞ്ഞിരതിന്‍ കയ്പ്
ശമിക്കും കാലമെത്താന്‍
കാത്തിരിക്കുന്നു
ശാപമോക്ഷം ചൊല്ലിയാ
യുവകോമളന്‍, പോയതേതു
ദിക്കിലെന്നറിയില്ല; ഞാനിവിടെ
കാത്തിരിപ്പു തുടരട്ടെ
പാവം യക്ഷിയായതിന്‍
ശിക്ഷയതേ റ്റു  വാങ്ങുക
എന്റെ തലേവര
മാഞ്ഞതില്ല യല്‍പ്പം പോലും
ആണിയോന്നതെന്‍ തലയില്‍
ആഞ്ഞടിച്ചു തറച്ചുവെങ്കിലുമാ
യുവകോമളന്‍ . 
കാലമെത്ര കടന്നു ഞാനീ
കഞ്ഞിരത്തില്‍ ധ്യാനലീനയായി
യാത്രപോയ കോമളനെ
കാത്തിരുന്നു മനം മടുത്തു

 

5 comments:

സൗഗന്ധികം said...

നീലിപ്പെണ്ണ്..

കവിത നന്നായി

ശുഭാശംസകൾ....

AnuRaj.Ks said...

കാഞ്ഞിരമരത്തിലെ യക്ഷി...നന്നായി

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വരും ... വരാതിരിക്കില്ല

സലീം കുലുക്കല്ലുര്‍ said...

മനം മടുക്കാതെ കാത്തിരിക്കുക ...നല്ലതിന് വേണ്ടിയുള്ള കാത്തിരിപ്പും ഒരു സുഖമാണ് ...

സലീം കുലുക്കല്ലുര്‍ said...
This comment has been removed by the author.