കണ്ണീരിന് തോണിയേറി ഏനിന്നു ദു:ഖക്കടല്‍ കടന്നേ
ആരുമിതേ വഴിയെ എന്നെ പിന്തുടരുന്നില്ലേ
ഭാര്യേം പിള്ളാരും, പോലും പിന്നാലെ
വന്നതില്ലാ.. ദൈവത്താന്മാരുപോലും
ദൈവേ, കൈത്താങ്ങായ് വന്നതില്ലാ...
താരക തിന്താരാ തക തെയ് , തിന്തക തെയ് താരാ
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
കാലം കലിയുഗമായിതു കാഴ്ചകള്‍
നല്ലതല്ലാ ,തീനും കുടിക്കുമിന്നു ദൈവേ
മുട്ടൊന്നും വന്നതില്ലാ..
അപ്പനും മക്കളുമായിട്ടി -
ന്നൊത്ത് കുടിക്കും കാലം ;
പ്രായം തികഞ്ഞപെണ്ണ്
നെഞ്ചില്‍ തീ യായ് വളരും കാലം
താരക തിന്താരാ തക തെയ് , തിന്തക തെയ് താരാ
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
പാടവും കന്നുപൂട്ടും ദൈവേ , ചക്രം
ചവിട്ടുമുള്ള , കാലം കടന്നുപോയി
എല്ലാം ടൂറിസംമേളേലൊള്ളെ...
എന്റെകയ്യില്‍ വിരിയും തഴംപില്
ഞാനൊന്നു പൂത്തുപോയേ ...
എനോന്നു മോന്തിയല്ലോ
തന്തോഷം മൂവന്തി കള്ളിങ്കുടം
താരക തിന്താരാ തക തെയ് , തിന്തക തെയ് താരാ
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
കാട്ടിലെ ദേവരാണേ , എന്റെ
മൂത്ത വല്യച്ചനാണേ ...
എനോന്നു സന്തോഷത്താല്‍
തുള്ളി; തുള്ളിക്കളികളിച്ചേ
കണ്ണീ രിന് പാടം കേറി
എന്റെ സൊന്തം പുരപണിതേ
സം ക്രാന്തിവാണിഭത്തില്
ഏന് ചട്ടീം കലോം വാങ്ങി .
താരക തിന്താരാ തക തെയ് , തിന്തക തെയ് താരാ
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
എഴരപ്പൊന്നാന എഴുന്നള്ളി
ഏറ്റുമാനൂരെത്തീ
കോവില്പ്പാടത്തൂന്നേന് നല്ല
വിത്തും വിളേം വാങ്ങി
കുംഭതിരുവാതിര, നാളില്‍
പെയ്ത വേനല്‍മഴയില്‍ ;
വിത്ത് മുളച്ചുപൊങ്ങി
ദൈവേ സത്യസൊരൂപനാണേ ;
സത്യസൊരൂപനാണേ
നല്ല ഏറ്റുമാനൂത്തേവര്
കണ്ണ് നിറഞ്ഞീടുമ്പോള്‍
ദൈവേ, മുന്നില്‍ വരിക വേണം !
ദൈവേ, മുന്നില്‍ വരിക വേണം !
താരക തിന്താരാ തക തെയ് , തിന്തക തെയ് താരാ
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
(നാടന്‍ പാട്ട് )
1 comment:
എട്ടു ദിക്പാലരും മുട്ടുകുത്തിത്തൊഴും
ഏറ്റുമാനൂരൊത്ത മുത്തേ...
നമസ്തേ...നമസ്തേ..നമസ്തേ..
വർത്തമാന കാല ആകുലതകളും,പോയകാല കാർഷിക ചര്യകളുമൊക്കെ കോർത്തിണക്കി,
നാടൻ പാട്ടിന്റെ നന്മയും, ഭക്തിരസവുമൊക്കെച്ചേർന്ന് നല്ലൊരു കവിത.
ശുഭാശംസകൾ....
Post a Comment