Ettumanoor Visheshangal

Monday, February 25, 2013

ഏറ്റുമാനൂത്തേവരേ കാത്തുകൊള്ളേണമപ്പാ....


കണ്ണീരിന്‍ തോണിയേറി ഏനിന്നു  ദു:ഖക്കടല്‍ കടന്നേ
ആരുമിതേ വഴിയെ എന്നെ പിന്തുടരുന്നില്ലേ
ഭാര്യേം പിള്ളാരും,  പോലും  പിന്നാലെ
വന്നതില്ലാ.. ദൈവത്താന്മാരുപോലും
ദൈവേ, കൈത്താങ്ങായ് വന്നതില്ലാ...

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ

കാലം കലിയുഗമായിതു കാഴ്ചകള്‍
നല്ലതല്ലാ ,തീനും കുടിക്കുമിന്നു ദൈവേ
മുട്ടൊന്നും വന്നതില്ലാ..
അപ്പനും മക്കളുമായിട്ടി -
ന്നൊത്ത് കുടിക്കും കാലം ;
പ്രായം തികഞ്ഞപെണ്ണ്
നെഞ്ചില്‍ തീ യായ് വളരും കാലം

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
 
 പാടവും കന്നുപൂട്ടും ദൈവേ , ചക്രം
ചവിട്ടുമുള്ള , കാലം കടന്നുപോയി
എല്ലാം ടൂറിസംമേളേലൊള്ളെ...  
എന്റെകയ്യില്‍ വിരിയും തഴംപില്‍
ഞാനൊന്നു പൂത്തുപോയേ ...
എനോന്നു മോന്തിയല്ലോ
തന്തോഷം  മൂവന്തി കള്ളിങ്കുടം

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ

 
കാട്ടിലെ ദേവരാണേ , എന്റെ
മൂത്ത വല്യച്ചനാണേ ...
എനോന്നു സന്തോഷത്താല്‍
തുള്ളി; തുള്ളിക്കളികളിച്ചേ
കണ്ണീ രിന്‍ പാടം  കേറി
എന്‍റെ  സൊന്തം പുരപണിതേ
സം ക്രാന്തിവാണിഭത്തില്‍ 
ഏന്‍ ചട്ടീം കലോം വാങ്ങി .

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ


എഴരപ്പൊന്നാന എഴുന്നള്ളി
ഏറ്റുമാനൂരെത്തീ
കോവില്‍പ്പാടത്തൂന്നേന്‍ നല്ല 
വിത്തും വിളേം  വാങ്ങി
കുംഭതിരുവാതിര,  നാളില്‍
പെയ്ത വേനല്‍മഴയില്‍ ;

വിത്ത് മുളച്ചുപൊങ്ങി
ദൈവേ സത്യസൊരൂപനാണേ ; 
സത്യസൊരൂപനാണേ
നല്ല   ഏറ്റുമാനൂത്തേവര്
കണ്ണ് നിറഞ്ഞീടുമ്പോള്‍

ദൈവേ, മുന്നില്‍ വരിക വേണം !
ദൈവേ, മുന്നില്‍ വരിക വേണം ! 
 
താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
                                           
                                                              (നാടന്‍ പാട്ട് )






 

1 comment:

സൗഗന്ധികം said...

എട്ടു ദിക്പാലരും മുട്ടുകുത്തിത്തൊഴും
ഏറ്റുമാനൂരൊത്ത മുത്തേ...
നമസ്തേ...നമസ്തേ..നമസ്തേ..


വർത്തമാന കാല ആകുലതകളും,പോയകാല കാർഷിക ചര്യകളുമൊക്കെ കോർത്തിണക്കി,
നാടൻ പാട്ടിന്റെ നന്മയും, ഭക്തിരസവുമൊക്കെച്ചേർന്ന് നല്ലൊരു കവിത.

ശുഭാശംസകൾ....