Ettumanoor Visheshangal

Tuesday, March 26, 2013

ജീവിതം മിഴിതാഴ്ത്തി കാത്തുകിടക്കുമ്പോള്‍


 മനസ്സാകെ ശൂന്യമാകുമ്പോള്‍
  ഒറ്റപ്പെട്ടവനെപ്പോലെ .
മനസ്സില്‍  നിസ്സഹായത, വെറുപ്പ് , കാലുഷ്യം,
ഉന്മാദം, സ്നേഹം, അമ ര്‍ഷം.
പുറത്തു  വെള്ളിടി. മിന്നല്‍പിണരുകള്‍
ചിരിക്കുന്ന മുഖങ്ങളുടെ പ്രോഫൈലിനപ്പുറം
സ്നേഹത്തിന്റെ തെളിനീരുറവയായ്‌; 
എവിടെപ്പോയിയെന്റെ  ജീവിതം
കടം കൊണ്ട  നാള്‍വഴിക്കണക്കുകളിലെ
വാത്സല്യം  കിനിയുന്ന നൊമ്പരപ്പൂവുകള്‍
രാത്രിമഴയില്‍ അനാഥ ബാല്യത്തിന്റെ
ഭയാനകത , പേടിസ്വപ്നങ്ങള്‍
ഇരുട്ടിലെ ദുര്‍ഭൂതങ്ങള്‍
ക്ലാവ് പിടിച്ച  ഓര്‍മ്മകള്‍
ചുമരിലെ നിഴല്‍  ചിത്രങ്ങളില്‍
മാഞ്ഞുപോയ  ബാല്യ കാലത്തിന്റെ
ചിതറിയ ഓര്‍മ്മത്തെറ്റുകള്‍
മങ്ങിയ ചിമ്മിനി വെട്ടത്തില്‍
പുകച്ചുരുള്‍ മായ്ക്കുന്നത്
എന്റെ  സ്മൃതിയുടെ
ഇത്തിരി നുറുങ്ങു  വെട്ടം
രാവു കനക്കുന്നു
അകലെയെവിടെയോ
കാലങ്കോഴി  ചിലക്കുന്നു
മഴ  ഒരപസ്മാര രോഗിയെപ്പോലെ
കൈകാലിട്ടടിച്ചു  കിതയ്ക്കുന്നു.

ജീവിതം മഴയത്തു  വിറുങ്ങലിച്ചു
തേടിയെത്തുന്ന അവസാന
കിതപ്പിനെത്തേടി
മിഴിതാഴ്ത്തി
കാത്തു കിടക്കുന്നു .
          


4 comments:

സൗഗന്ധികം said...

ജീവിതം മിഴി തുറന്ന്, പുതു പ്രഭാതത്തെ കാണുമാറാകട്ടെ..

നല്ല കവിത

ശുഭാശംസകൾ.... 

ajith said...

മിഴി ഉയര്‍ത്തി കാക്കട്ടെ

AnuRaj.Ks said...

മഴ ഒരപസ്മാര രോഗിയെപ്പോലെ
കൈകാലിട്ടടിച്ചു കിതയ്ക്കുന്നു.
നന്നായി...ആശംസകള്

Unknown said...

Nice

Best wishes