Ettumanoor Visheshangal

Wednesday, April 10, 2013

വാല്ക്കണ്ണാടി


വാല്‍ക്കണ്ണാടിയില്‍ തെളിയുന്ന രൂപം എന്റേതെന്നു നീയും
ഏതു യുഗത്തിന്റെ  അന്ത്യത്തിലാണ് ഞാനിന്നു
നിന്റെ  വാല്‍ക്കണ്ണാടിയിലവതരിച്ചത്?
നീ  ഈ കാലമത്രയും തപസ്സു ചെയ്തത്
ഈ കരിമുകില്‍ വര്‍ണ്ണനെ  പ്രത്യക്ഷപ്പെടുത്താനോ
പഴയ സത്യവാന്റെയും സാവത്രിയുടെയും
കഥയ്കിന്നെന്തു  പ്രസക്തി
പ്രിയപ്പെട്ടവളെ നിന്റെ ചുടു ചുംബനത്തിന്റെ
ലഹരിയിലിന്നു ഞാന്‍ ശാപമോക്ഷം
തേടുന്ന ശിലയായി  മാറിയോ?
അഹല്യാമോക്ഷത്തിന്റെ ആണ്‍പതിപ്പ് 
പ്രണയാതുരനായ എന്റെ മനസ്സിലെ
തീക്കനലിന്നണയ്ക്കുവാന്‍ നിനക്കാകുമോ?
നിന്റെ ദംശ നത്തിലൊഴുകിയിറങ്ങുന്ന
വിഷത്തിനു എന്നിലെ ദാഹത്തിനെ
ശമിപ്പിക്കാനാകുമൊ?
ഞാനുമൊരു നീലകണ്ഠനായി ശമിക്കാത്ത
രൂക്ഷാമ്ലതിന്റെ മലവെള്ളപ്പാച്ചിലിനൊടുവില്‍
പര്‍വതപുത്രീ നിന്റെ  മുന്നില്‍ തീരത്തണയാന്‍
കൊതിക്കുന്ന ഒരു സാളഗ്രാമമായി
ഹിമശൈല ഭൂമികയില്‍  കാത്തിരിക്കട്ടെ.
ഏതു  യുഗത്തിലാവും നിന്റെ
കരസ്പര്‍ശത്താല്‍ എനിക്ക്
പാപമുക്തിയുണ്ടാവുക?
ഏതു  മുഹൂര്‍ത്തതിലാവും ആ
വാല്‍ക്കണ്ണാടിയില്‍ നിന്നും
എന്നെ  നിന്റെ  ഹൃദയത്തിലേക്ക്
ചേര്‍ത്ത് വെയ്ക്കുക.
പ്രിയ  പര്‍വതപുത്രീ നിന്റെ
കാല്ത്തളിരടിയില്‍  കിടന്നു
ഞെരിഞ്ഞമരാന്‍ എന്നാവും
ഈ പുല്ക്കൊടിക്കാവുക?!



  


2 comments:

സൗഗന്ധികം said...

കാർക്കൂന്തൽച്ചുരുളിലരിയ
വരവാർത്തിങ്കൾ തുളസി തിരുകിയൊരു
ശ്രീരാഗശ്രുതിയിലരികെ വരൂ,
വരമൊഴീ, പാർവ്വതി നീ...


നല്ല കവിത.മോഹം സഫലമാവട്ടെ..

ശുഭാശംസകൾ....

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

മോഹം സഫലമാവട്ടെ..