Ettumanoor Visheshangal

Saturday, September 29, 2012

നമ്മുടെ ബ്ലോഗ്ഗെര്മാര്‍ക്കെന്തുപറ്റി?

മലയാളത്തിലെ പല പ്രമുഖ ബ്ലോഗ്ഗെര്മാരും കഴിഞ്ഞ കുറെ കാലമായി മൌനതിലാണെന്നു തോന്നുന്നു. 
എന്തുപറ്റി ഇവര്‍ക്ക്? സമകാലിക സംഭവ വികാസങ്ങള്‍ ഇവരുടെ മനസ്സിനെ തൊട്ടുണര്‍തുന്നില്ലേ ? ഒരുകാലത്ത് ബൂലോഗം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുന്ന ഒരു ലോകത്തുനിന്ന് കാതങ്ങള്‍ അകലെയാണ് 
ഇപ്പോഴത്തെ അവസ്ഥ .പുതിയ ബ്ലോഗ്ഗെര്മാരായ ഞങ്ങളെപോലുള്ളവര്‍ മുന്‍പേ നടന്നു പോയവരില്‍ കുറെയൊക്കെ അറിയാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു . "കാലമിനിയുമുരുളും വിഷു വരും വര്ഷം വരും , തിരുവോണം  വരും അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
എല്ലാവര്ക്കും നമസ്കാരം!

Wednesday, September 26, 2012

ജീവിതം കയ്ച്ചു തുടങ്ങുമ്പോള്‍....



ജീവിതം വല്ലാതെ കയ്ച്ചു തുടങ്ങീട്ടു കാലം
കുറെയായി; എന്നോര്‍മ്മകള്‍ പോലും
പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍
ആര് നീ കൈനീടി നില്പൂ;
കാലം തെറ്റി വന്ന മഴപോലെ ;
ഈ വരാന്തയില്‍ നിന്നും എന്‍ കൈപിടിച്ച്
നീ പോകുവതെങ്ങു നിന്‍ കാല്‍
ചിലംപിന്‍ നാദം പിന്തുടരട്ടെ ഞാന്‍!

ജീവിതം രസസംപുഷ്ടമായോരാ
കാലമിനിവരില്ല; പൂക്കള്‍
വിരിയില്ലയെന്‍ സ്വപ്‌നങ്ങള്‍
വിടരില്ല; കാത്തു ഞാന്‍ വെച്ചൊരു
കുഞ്ഞു മയില്‍ പീലിതുണ്ടോന്നു
കാണുവാന്‍ നീ വരില്ല ; യെന്‍
കൊച്ചു പുസ്തകപ്പെട്ടിയില്‍
സൂക്ഷിച്ചുവേച്ചൊരു വളമുറി
പൊട്ടുകള്‍ പോലുംമിനിയെന്തിനു?
ഇല്ല ഞാന്‍ ഓര്‍ക്കുകയില്ല നിന്നെ
എന്‍ മനസ്സിന്റെ കോണില്‍പോലും 
തരില്ലയിരിപ്പിടം;ദാമ്പത്യസുഖ
വല്ലരിയില്‍ നിന്നും തളിര്തതില്ല
നീയെനിക്കയിനല്കിയ  സുഖസംതൃപ്ത
മനോഹര ജീവിതം!

ഇന്ന് ഞാന്‍ വേപധുപൂണ്ടു
മിഴിതുടച്ചൊരു നിന്സ്വനെപ്പോലെ
ഈ വരാന്തയില്‍ നില്പൂ
തമ്മില്‍ കരാറൊപ്പിട്ട ഉടമ്പടിയുമായി
നല്‍കാന്‍  എന്‍ ശിഷ്ട ജീവിതം   പ്രിയതമക്ക്  സമ്പാദ്യമായി; 
നല്കുവാനെനിക്ക്; മന:സമാധാന
സുഖസംത്രുപ്ത സൌഭാഗ്യ
ജീവിതം ; ശിഷ്ടജീവിതകാലം.

ആര് നീ കൈനീടി നില്പൂ;
കാലം തെറ്റി വന്ന മഴപോലെ ;
ഈ വരാന്തയില്‍ നിന്നും എന്‍ കൈപിടിച്ച്
നീ പോകുവതെങ്ങു നിന്‍ കാല്‍
ചിലംപിന്‍ നാദം പിന്തുടരട്ടെ ഞാന്‍!





  

Tuesday, September 25, 2012

കരിങ്കണ്ണന്‍

അച്ഛനുമമ്മക്കും ആറ്റുനോറ്റുണ്ടായ
 കരിങ്കണ്ണന്‍കുഞ്ഞന്‍, കള്ളനിവന്‍
 കണ്ണാലെ കാണ്മതു  വെണ്ണീര്‍ ആകുമ്പോള്‍
 അച്ഛനുമമ്മക്കും സന്തോഷം!
അയലതടുക്കളെ  തീപുകയുംപോള്‍
അമ്മ  വിളിചീടും കുഞ്ഞാ ;
 കണ്ണൊന്നു പാളി നീ നോക്കൂ ;
മെല്ലെ ചിരിച്ചു കുഴഞ്ഞു കൊണ്ടാന്നവന്‍ 
മിഴി പാളി നോക്കിടും നേരം
തെയ്യ തിമൃതെയ് അടുക്ല  കത്തുന്നു 
 തിത്തി തിമൃതെയ് തരികിട തെയ്
അങ്ങേലെ മാധവന്‍ തെങ്ങെ കേറി
കാശെത്ര ഉണ്ടാക്കുന്നെന്റെ   കണ്ണാ
അച്ഛന്‍ വിളിച്ചു പറഞ്ജീടും നേരം
കണ്ണന്‍ മിഴി പാളി നോക്കീടുന്നു 
തെയ്യ തിമൃത തെയ് മാധവന്‍ പൊത്തോന്നു
തെങ്ങിന്റെ മണ്ടെന്നു താഴെ കിടക്കുന്നു
കുഞ്ഞന്‍  വളര്‍ന്നു കരിങ്കണ്ണന്‍ആയി
വീടിലും നാട്ടിലും പേര് കെട്ടൂ
അമ്മയ്ക്കും അച്ഛനും ഓമനയായി !
കരിങ്കണ്ണന്‍ കുഞ്ഞന്‍ , വളര്‍ന്നു വന്നൂ
കല്യാണപ്രായം കടന്നു വന്നു
അങ്ങേലെ പെണ്ണിനെ നോക്കിയ നേരം
കണ്ണ് തുടച്ചവള്‍ മെല്ലെയോതി
കല്യാന്മില്ലാതെ ചത്തുപോയാലും
കരിങ്കണ്ണന്‍ കുഞ്ഞനെ കേട്ടൂല ഞാന്‍
ഇങ്ങേലെ  പെണ്ണിനെ കണ്ട നേരം
പന്ന് കരഞ്ഞു തല തള്ളി.. കല്യാനമെങ്ങാനും
നടത്തിയാല് പെരേന്റെ മണ്ടേല്
തൂങ്ങും  , സത്യം! 
നാട്ടിലെ മംഗളകാര്യങ്ങല്‍ക്കൊന്നിനും
കുഞ്ഞനെ ആരും വിളിക്കതെയായി
കുഞ്ഞന്‍ കരിങ്കണ്ണന്‍, സങ്കടപ്പെട്ടു
അമ്മയേം അച്ഛനേം തള്ളി പറഞ്ഞു
കാടും കടലും കടന്നു പോയി..
കാനനപാത മുറിച്ചുപോയി
 എഴുനാളും, എഴോരുവര്‍ഷവും,
എഴോന്നുമാസവും
എത്തിയകാലം, മലയാള
സാഹിത്യ തറവാട്ടില്‍
കുഞ്ഞന്‍ കരിങ്കണ്ണന്‍
ജനിച്ചുവന്നു...
എന്നവന്‍ തന്നിടംകാലാല്‍ കയറിയോ
അക്കാലം സാഹിത്യം വഴിപിഴച്ചു !
കള്ളും, ചരസ്സും, ഭാന്ഗും
കുളിയില്ലാ തലയുമായ്
കരിങ്കണ്ണന്‍ കുഞ്ഞന്‍
മലയാള സാഹിത്യ വേദിയിലെ
മുടിയനാം പുത്രന്റെ
പ്രതിരൂപമായി..
ഫേസ്ബുക്കില്‍  , ട്വിട്ടെരില്‍,
ബ്ലോഗ്ഗിലും ഒക്കെ
കുഞ്ഞന്‍ കരിങ്കണ്ണന്‍ വാണിടുന്നു
ആരെങ്കിലും  കഥ;  കവിത 
എഴുതിയെന്നാല്‍ കുഞ്ഞന്‍ കരിങ്കണ്ണന്‍
ചാടിവീഴും,
മേലും കീഴും നോക്കാതെ കൊണ്ടവന്‍
ച്ഛന്നം ഭിന്നം മുറിച്ചു വീഴ്ത്തും
പേടിച്ചു പേടിച്ചു പാവം
പാഞ്ഞു പോയെന്നാല്‍
കുഞ്ഞന്‍ കരിങ്കണ്ണന്‍
അലറിച്ചിരിക്കും!
കുഞ്ഞന്‍ കരിങ്കണ്ണന്‍
വാണിടുന്നൂ
കാലാതിവര്‍ത്തിയായി മരുവീടുന്നു..

Thursday, September 20, 2012

എന്റെ തോന്ന്യാസങ്ങള്‍...

എന്റെ ജീവിതത്തിന്റെ ചൂടും ചൂരും
അളക്കാന്‍ ഏതു ഉഷ്ണമാപിനിക്കാന് കഴിയുക
എന്റെ ദു:ഖത്തിന്റെ ത്രീവ്രത
ഞാന്‍ കുടിച്ചു വറ്റിച്ച കണ്ണീരിന്റെ അളവിലാണോ
രേഖപ്പെടുത്തുക?
എന്റെ ഹൃദയം നിങ്ങള്ക്ക് കല്ലെറിയാന്‍
ഈ ചന്തയില്‍ ഞാന്‍ തൂക്കിയിട്ടിരിക്കുന്നു
ആട്ടും തുപ്പും  സഹിച്ചു പാവം
വിളറി വെളുത് നില്‍ക്കുമ്പോള്‍
നീയൊന്നോര്‍ത്തു കൊള്ളുക
നിന്റെ ഹൃദയമാണ്
ആ ആട്ടും തുപ്പും ഏറ്റു നട്ടുച്ച
വെയിലില്‍ വാടി തളര്‍ന്നു കിടക്കുന്നത് ?!
ഞാന്‍ നിന്റെ ആത്മാവ്‌ മാത്രമായിരുന്നല്ലോ !

ശല്യപ്പെടുതല്ലേ...ഇതൊന്നു വരച്ചു തീര്തോട്ടെ....(ജയ്ദേവ് കൃഷ്ണ)


Wednesday, September 19, 2012

ഈ തണുപ്പില്‍ അലിഞ്ഞലിഞ്ഞു.....


നിറകണ്‍ പാര്‍ത്തു നിന്‍ അധരമെന്നധരത്തില്‍
ചേരവേ അറിയുന്നു നാമകലെയെന്
കളി ചിരി മാഞ്ഞല്ലോ, കര കവിഞ്ഞ്ജീടുന്നു ദു:ഖം
പിരിയുവാന്‍ നേരമായെന്നു അറിയുന്നു ഞാന്‍.
മിഴികളില്‍ സ്വപ്നം പൂത്തിടും കാലം
വരികില്ലിനി കാത്തിരിക്കേണ്ട;
ഇടനാഴികളില്‍ സ്വന്തം
നിഴലിനെ പോലുംതേടി
അലയുവാന്‍ എനിക്കാവതില്ല

കരുണ ചൊരിയുന്ന
വെള്ളരിപ്രാവിന്നു
കുറുകുന്നിതെന്‍ മുന്നില്‍
ഒലീവിലയില്ലാതെ.
ക്യാന്സരിന്‍ രൂക്ഷവും
തീക്ഷ്ണവുംമായോരാ തീ നക്കി
തോര്തിടുന്നിതെന്‍ ജീവിതം !

ആരും വരാതോരീ വാതില്‍ കടന്നിന്നു
ഏതു കഠിനമാം പാതകള്‍ താണ്ടണം
നീ വരൂ ഈ വെളിച്ചത്തിന്‍ പാതയില്‍
നിന്നധരം ചേര്‍ക്കൂ എന്നധരത്തിലേക്ക്
ആ തീക്ഷ്നാമം തണുപ്പില്‍ അലിഞ്ഞു ഞാന്‍
പൂകട്ടെ നിര്‍വൃതി നിന്നടുതെതുംപോള്‍ !



Tuesday, September 18, 2012

ഒരു മനുഷ്യന്‍ ഇല്ലാതാകുന്നത്...

അയാള്‍ നിരത്തിലിറങ്ങി ആദ്യം കണ്ട ഓട്ടോറിക്ഷയ്ക്ക്
കൈ കാണിച്ചു ; പക്ഷെ ഇന്നലെ വരെ പോരുന്നോ
എന്ന് ചോദിച്ചു വണ്ടി നിര്‍ത്തി കയറ്റികൊണ്ട്‌ പോയിരുന്ന ഡ്രൈവര്‍
കണ്ട ഭാവം നടിക്കാതെ പാഞ്ഞു പോയി ....
എന്ത് പറ്റി, അയാള്‍ക്ക്‌ എന്ന് ചിന്തിച്ചു
മുന്നോട്ടു പോയ അയാളുടെ മുന്നിലേക്ക്‌
ഇടതുവശത്തെ മുറുക്കാന്‍ കടയിലിരുന്ന
ആരോ ഒരാള്‍ കാര്‍ക്കിച്ചു തുപ്പി..
അല്പം കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ അയാളുടെ തുപ്പല്‍
മുഖത്ത് വീഴുമായിരുന്നു.
നല്ല കഥ ! ഇറങ്ങുമ്പോള്‍ വാമഭാഗം
പറഞ്ഞതേയുള്ളൂ...എന്തോ എന്റെ മനസ്സിലാകെ
ഒരാശങ്ക, എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ..
ആകാശ ഗോളങ്ങളെ അമ്മാനമാടുന്നവന്‍
വിധിയെക്കുറിച്ച് വിലപിക്കുകയോ
ചിരിച്ചു തള്ളി
പിറകില്‍ നിന്നും കൂച്ചുവിലങ്ങില്‍ ബന്ധിച്ചപ്പോഴാണ്
കളി കാര്യമെന്നറിയുന്നത്‌
ഇരുട്ടിന്റെ തടവറയില്‍ ഏകാന്തതയില്‍
അനുഭവിച്ച നൈരാശ്യം ...ഏറ്റുവാങ്ങേണ്ടി വന്ന
പീഡനങ്ങള്‍..തളര്‍ന്നു വീഴുവോളം
മനസ്സില്‍ കരുത്തുനേടിയെടുക്കുകയായിരുന്നു
എവിടെയാണ് പിഴച്ചത് ?
രാപകലില്ലാതെ, വിശ്രമമറിയാതെ
പണി യെടുത്തതോ ?
കുട്ടികളെപോലും, മറന്നു
അതിരുകള്‍ ഭേദിച്ച് മഹാപ്രപഞ്ചതെ
കയ്യില്‍ ഒതുക്കാന്‍ ശ്രമിച്ചതോ;
മനുഷ്യന്‍ നന്മയുള്ള ഒരു മൃഗമാണെന്ന്
തെറ്റിധരിച്ചതോ?
അറിയില്ല..ഒന്നും അറിയില്ല..
ഒന്ന് മാത്രം മനസ്സിലാകുന്നു
ഒരു മനുഷ്യന്‍ ഇല്ലാതാകുന്നത്
എത്ര ലളിതമായ കാര്യം!