Ettumanoor Visheshangal

Wednesday, September 19, 2012

ഈ തണുപ്പില്‍ അലിഞ്ഞലിഞ്ഞു.....


നിറകണ്‍ പാര്‍ത്തു നിന്‍ അധരമെന്നധരത്തില്‍
ചേരവേ അറിയുന്നു നാമകലെയെന്
കളി ചിരി മാഞ്ഞല്ലോ, കര കവിഞ്ഞ്ജീടുന്നു ദു:ഖം
പിരിയുവാന്‍ നേരമായെന്നു അറിയുന്നു ഞാന്‍.
മിഴികളില്‍ സ്വപ്നം പൂത്തിടും കാലം
വരികില്ലിനി കാത്തിരിക്കേണ്ട;
ഇടനാഴികളില്‍ സ്വന്തം
നിഴലിനെ പോലുംതേടി
അലയുവാന്‍ എനിക്കാവതില്ല

കരുണ ചൊരിയുന്ന
വെള്ളരിപ്രാവിന്നു
കുറുകുന്നിതെന്‍ മുന്നില്‍
ഒലീവിലയില്ലാതെ.
ക്യാന്സരിന്‍ രൂക്ഷവും
തീക്ഷ്ണവുംമായോരാ തീ നക്കി
തോര്തിടുന്നിതെന്‍ ജീവിതം !

ആരും വരാതോരീ വാതില്‍ കടന്നിന്നു
ഏതു കഠിനമാം പാതകള്‍ താണ്ടണം
നീ വരൂ ഈ വെളിച്ചത്തിന്‍ പാതയില്‍
നിന്നധരം ചേര്‍ക്കൂ എന്നധരത്തിലേക്ക്
ആ തീക്ഷ്നാമം തണുപ്പില്‍ അലിഞ്ഞു ഞാന്‍
പൂകട്ടെ നിര്‍വൃതി നിന്നടുതെതുംപോള്‍ !



3 comments:

ശിഖണ്ഡി said...

വരും

ഉദയപ്രഭന്‍ said...

നല്ല കവിത. ചില അക്ഷരതെറ്റുകള്‍ കണ്ടു. തിരുത്തുമല്ലോ.

rameshkamyakam said...

നന്നായി.വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാലും.