Ettumanoor Visheshangal

Wednesday, March 13, 2013

നിശാപുഷ്പവും സഞ്ചാരിയും

നിലാവില്‍ വിരിയും നിശാപുഷ്പമേ
നിന്‍റെ സുഗന്ധമൊരു ക്ഷണമായി  മാറിടുമ്പോള്‍ 
നീലരാവതിലെ  പൂന്തിങ്കള്‍ പ്രഭയില്‍
നീന്തിത്തുടിക്കുന്ന നീയെന്നെയറിയുമോ?

നിന്നില്‍ വിടരും അനുരാഗവസന്തമെന്‍
അന്തരംഗത്തെ കുളിരണിയിക്കവേ
തേന്‍മലര്‍ ചെഞ്ചൊടിയിലമൃത്  നുകരുന്ന
വണ്ടായിപ്പാറി പറക്കുന്നിതെന്മനം
പാടുവാന്‍ മറ്റൊരു പാട്ടില്ലേയെന്നു
ചോദിക്കുവാന്‍ മാത്രം എത്രപേര്‍ചുറ്റിലും?
പടുപാട്ടുപോലും കേള്‍ക്കുവാന്‍ കഴിയാതെ
കഴിയുന്ന മനമിന്നിതാര് കാണ്മൂ?

നീലരാവിലെ നിശയില്‍ പുളയ്ക്കുന്ന
സ്വര്‍ണ്ണ മത്സ്യമായി നീയെന്റെ മേനിയില്‍
നിന്‍മൃദു മേനിയിലോരോ അണുവിലും
എന്റെ നിശ്വാസം , എന്റെ നാവിന്‍ രസാമൃതം
നിന്റെ  നിഗൂഡമാം മേനിയിലൂടെ  ഞാന്‍
എത്തിയതെത്രയോ ഭിന്ന ലോകങ്ങളില്‍
നിന്റെ മേനിയില്‍ നീയെനിക്കായെത്ര
അത്ഭുത ദ്വീപുകള്‍ കാത്തുവെച്ചു!
ആരും  കടക്കാത്ത കന്യാവനങ്ങളില്‍
ആദ്യസഞ്ചാരിയായ്‌ ഞാന്‍
യാത്രയാരംഭിക്കേ  ; ഒന്നും പറയാതെ
മിഴിതാഴ്ത്തി  നീയെന്റെ നെഞ്ചില്‍
അഭയം തിരയുവതെന്തിനു; ഇല്ല
പ്രിയ സഖീ , നമുക്കായി നാം പണിത
സുന്ദരമാമീ  ലോകത്തില്‍ ; ഇല്ല മറ്റൊരാള്‍
നമുക്ക് നാം മാത്രം; നമ്മളൊന്നല്ലോ,
രണ്ടല്ല  നിശ്ചയം !

4 comments:

AnuRaj.Ks said...

നമ്മുടെ ലോകത്ത് നമ്മള് മാത്രം

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല കവിത

സൗഗന്ധികം said...

നിന്നനുരാഗമിതെൻ സിരയിൽ
സുഖഗന്ധമെഴും മദിരാസവമായ്...

നല്ല കവിത

ശുഭാശംസകൾ...

ajith said...

അദ്വൈതം