Ettumanoor Visheshangal

Saturday, September 1, 2012

സായന്തനം


സുരേഷ് കുറുമുള്ളൂര്‍

ഇതു ഞാന്‍ കുറിച്ചിടും ജീവിത രസാഗ്നിതന്‍
നിറമേറുമന്‍പെഴും ചെറുനിലാക്കാഴ്ചകള്‍
ഇനിയിñ രാവുകള്‍ പകലുകള്‍ താïിടാന്‍
കനിവേറും നി്ന്നുടെയോര്‍മ്മകള്‍ മാത്രമായ്
ചിറകറ്റുവീണ ഈ നിമിഷത്തിലിവിടെയൊരു
കിളിയൊച്ചപോലുമിñെന്‍ മനതാരിð
എരിയുന്ന തീയിð നീയുരുകുമ്പോള്‍ നീയെന്റെ
പിടയുന്ന നെഞ്ചിന്റെയവസാന ശ്വാസമായ്
എവിടെയുമെവിടെയും കൂരിരുള്‍ മാത്രമീ
മനസ്സിന്റെ ചിñയിð കിളിക്കൂടൊഴിഞ്ഞുവോ?
അറിയിñ നെഞ്ചിലെ കനിതിന്ന വേഴാമ്പð
ഇനിയെങ്കിലും തിരികെ വരികയിñയെന്നോ?
കടലുപോലെ നിന്റെ സ്‌നേഹമെന്നുള്ളിð
തിരമാല പോലെത്ര അലതñിയാര്‍ത്തു
കരളിð നിറച്ചാര്‍ത്തായ് കൗതുകപ്പൂക്കളായ്
കാമിനീ നീയെന്നിð പൂത്തുലഞ്ഞു.

അത്രമേലിന്നും ഞാന്‍ സ്‌നഹിപ്പൂ പ്രിയ സഖീ
വാങ്മയചിത്രങ്ങള്‍ വരച്ചിട്ട കൗമാര ദിനമിന്നും
പട്ടുപാവാടയും മുടിച്ചുറ്റിð ചാര്‍ത്തിയ തുളസിക്കതിരും
ഒട്ടൊരു നാണത്താð മിഴിത്താഴ്ത്തി ഇടറും പാദത്തോടെ
പൊട്ടിവിടര്‍ന്നൊരപ്‌സര സുന്ദരിയായ്
നില്പു നീയെന്‍മുന്നിð, പൂനിലാക്കാഴ്ചയായ് സഖീ

ഇരുളിലിന്നൊരുപോള മിഴി ചിമ്മിയിñിവിടെ
നിന്‍സ്വച്ഛശാന്തമാം മുഖപത്മം മാത്രം
രാഗവിലോലമെന്‍ അകതാരിð നീയൊരു
പാര്‍വ്വണശശിബിംബമായിന്നു മാറവേ
നീലാഞ്ജനദ്യുതിപാറുന്ന നിന്നുടð
ഏതോ വിപഞ്ചികയായ് പാടുന്നു
കാര്‍മുകിð വര്‍ണ്ണന്റെ നിറമൊത്ത
നീയൊരു കാളിന്ദിയായിവിടെയൊഴുകിയെന്നോ?
കരളിð പേറും സ്‌നേഹം കടലായ് തിരതñവേ
കൈപിടിച്ചാര്‍ത്തു നമ്മള്‍ കലാലയകൈവഴികളിð
തിരയും മിഴികളിð അലതñും സ്‌നേഹം തേടി
ഇരുഹൃദയങ്ങള്‍ നമ്മള്‍ പരസ്പരം പങ്കുവെയ്‌ക്കേ
വിധിതന്‍ ക്രൂരമാം വിളയാട്ടത്തിലന്നു നമ്മള്‍
പിരിഞ്ഞൂ -കവിവചനം സാര്‍ത്ഥകമായ്

കൂരിരുള്‍ പടര്‍ന്നേറും മൂകമാം സന്ധ്യാനേരം
വേദന പടര്‍ന്നെിð ജീവിതം പിടയവേ
ആരൊരാള്‍ പടികടന്നെത്തുന്ന പദസ്വനം
കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാന്‍ മിഴികള്‍ തുറന്നീടവേ
ആയിരം നഖമുനകള്‍ കൊïെന്റെ ഹൃത്തടം
ആഴത്തിð മുറിവാര്‍ന്നു രക്തം ചിതറവേ

ആരു നീ ആരു നീ എന്‍ ഹൃത്തടം നിന്നതിലോലമാം
കൈകളാð ചേര്‍ത്തുപിടിച്ചീടുന്നു
നോവുമാ ഹൃത്തടത്താലെനിയ്ക്കു
മാപ്പു നീയേകിയെന്നാലും
മറക്കാന്‍ കഴിയുമോ നിന്നെ, വഴിയിലുപേക്ഷിച്ചു പോയൊരാ നാളുകള്‍

ഇരുളിð, കനംതൂങ്ങും കുഴമ്പിന്‍ മണത്താലും
നേര്‍ത്ത കിതപ്പിð, മുങ്ങിപ്പൊങ്ങും വിയര്‍പ്പിന്‍ ഗന്ധം
കിടപ്പൂ നിദ്രപേര്‍ത്തിവിടെ സായന്തനത്തിð,
കൊതിപ്പൂ നിന്നിലെയെന്നെയറിയാന്‍ ഒരിയ്ക്കð കൂടി

ഇനിയിñ സന്ധ്യകള്‍ പകലുകള്‍ നമ്മുക്കിവിടെ-
യിതവസാന ജീവിതരസാഗ്നി മന്ത്രം
കരയുവാന്‍ പോലുമിവിടെ മിഴിനീരുവറ്റി
കരുണാര്‍ദ്രേ നീയെവിടെയെവിടെ ദേവി
പിടയും മനം ചുïിð വിതുമ്പും യാത്രാമൊഴി
കരളിð ചുഴിച്ചാര്‍ത്താð അലിഞ്ഞു ചിതറവേ
അരികിð നില്പൂ സഖീ തുടിയ്ക്കും ഹൃത്താലെന്റെ
കരളിð കരള്‍ ചേര്‍ത്തു പുണരൂ പുണരൂ വീïും.
---------

No comments: