Ettumanoor Visheshangal

Tuesday, November 6, 2012

വന്മരങ്ങള്‍ക്കിടയിലെ കാശിത്തുമ്പകള്‍


     ജീവിതം നിറങ്ങളില്‍ ചാലിച്ച വര്‍ണ്ണചിത്രങ്ങള്‍ രചിക്കാന്‍ കഴിയാത്തവരുടെ  ഓര്‍മ്മക്കുറിപ്പ്കള്‍ക്ക് വിപണിയില്‍ വലിയ വിലയൊന്നും സാധാരണ ഗതിയില്‍  ഉണ്ടാകില്ല. പക്ഷെ അവന്റെ/അവളുടെ  ജീവിതവും ഈ സമൂഹത്തിലെ ഒഴിവാക്കാനാവാത്ത ഒന്നാണെന്ന്  തിരിച്ചറി യ്മ്പോഴേക്കും  കാലം വളരെയധികം മുന്നോട്ടു പോയിരിക്കും. കൊഴിഞ്ഞു പോയ സമയമോര്‍ത്തു വിലപിക്കാന്‍ ആര്‍ക്കും ആവില്ലല്ലോ.  

     വന്മരങ്ങള്‍ക്കിടയിലെ കാശിത്തുമ്പ പോലെ  അവന്‍/അവള്‍ എങ്ങനെയൊക്കെയോ ഓരോ ദിനതോടും പടവെട്ടി മുന്നോട്ടു നീങ്ങിക്കൊട്ണ്ടിരിക്കും.   വെള്ളവും വളവും ഒന്നുമില്ലാതെ  ആകെയുള്ള ആത്മാഭിമാനത്തെ മുറുകെപ്പിടിച്ചു  അവന്റെ/അവളുടെ ജീവിതം  നിലനില്‍പ്പിനായുള്ള ഒത്തു തീര്പ്പില്ലാത്ത പോരാട്ടമായിരിക്കും.  താന്‍ കൊടുക്കെണ്ടതിനെക്കാള്‍ വലിയ വില പലതിനും അവനു/അവള്‍ക്കു പലപ്പോഴും കൊടുക്കേണ്ടിവരും.  പലരോടും പടവെട്ടി മാത്രമേ മുന്നോട്ടു നീങ്ങാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.

    കാലം തയ്ച്ചിട്ട പലകുപ്പായങ്ങളും അവര്‍ക്ക്  ചേരുന്നതാകില്ല. തനിക്കിണങ്ങുന്ന കുപ്പായം തയ്ക്കാന്‍ ഈ കാശിതുംപകള്‍ ക്ക്  പലപ്പോഴും സാധിക്കാറു മില്ല. മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, അങ്ങനെ അങ്ങനെ പലതരത്തില്‍ പ്പെട്ട അളവ് കോലുകള്‍ കൊണ്ട് അളന്നു വരുമ്പോള്‍ അവര്‍ വളരെയധികം പിന്നിലായിരി ക്കും പലപ്പോഴും.  ജന്മസിദ്ധമായ കഴിവുകള്‍ക്കപ്പുറത്ത്  മറ്റു പല മാനദണ്‍ദ്ങ്ങളും മുന്നില്‍ വരുമ്പോള്‍ വന്മരങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കുക അസാധ്യം . ഇനി സ്വന്തം കഴിവുകള്‍ കൊണ്ട് അങ്ങനെയാരെങ്കിലും ഉണ്ടെങ്കില്‍ അവരെ നിര്‍ദ്ദാക്ഷിണ്യം  പുറം കാല്‍കൊണ്ടു തട്ടി തെറിപ്പിക്ക്ന്നതിനാണ് ഇന്നത്തെ സമൂഹത്തില്‍ നേതൃത്വം കൊടുക്കുന്നവര്‍ക്ക് താല്പര്യം.എങ്കിലും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. വന്മരങ്ങള്‍ കടപുഴകി വീഴുംപോഴും പലപ്പോഴും നിലനില്‍ക്കുന്നത് ഈ കാശിതുമ്പകള്‍ മാത്രം.     
  

3 comments:

ajith said...

വന്മരത്തിന് വന്മരത്തിന്റെ ഡ്യൂട്ടി
കാശിത്തുമ്പയ്ക്ക് കാശിത്തുമ്പയുടെ ഡ്യൂട്ടി


അങ്ങനെയാണ് ലോകക്രമം

Unknown said...

സുരേഷ്, ഒരു ചെറിയ കാശിത്തുമ്പയ്ക്കുപോലും ചെയ്യുവാൻ ഇന്നത്തെ ലോകത്തിൽ ഏറെ കാര്യങ്ങളുണ്ട്... അജിത്തേട്ടൻ പറഞ്ഞതുപോലെ സ്വന്തം കർത്തവ്യം എന്തെന്ന് തിരിച്ചറിഞ്ഞ്, അതിനെ വിജയത്തിലെത്തിയ്ക്കുവാൻ പരിശ്രമിയ്ക്കുമ്പോഴാണ് ഒരു കാശിത്തുമ്പയും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിയ്ക്കുന്നത്.. പക്ഷേ തലയ്ക്കുമുകളിൽ വളരുന്ന വൻവൃക്ഷത്തിൻ വളർച്ചകണ്ട്, നിരാശപൂണ്ട് നെടുവീർപ്പെട്ടിരിയ്ക്കുന്നവന് ഒരു കാലത്തും ജീവിതത്തിൽ വിജയം കണ്ടെത്താനാകില്ല എന്നുറപ്പ്..

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ജീവിതത്തില്‍ എന്നും നിരാശാജനകമായ അനുഭവങ്ങള്‍ മാത്രം അനുഭവിക്കുന്നവരോട്
അനുഭാവം പ്രകടിപ്പിക്കുക എന്നതിനപ്പുറം, തിരിച്ചടികളും അവഹേളനങ്ങളും മാത്രം
സ്വീകരിക്കപ്പെടെണ്ടാതായ അവസ്ഥ ചിലപ്പോഴെങ്കിലും ചിലരെ സംബന്ധിച്ച് വേദനാജനകാമെന്ന്
പറയാതെ വയ്യ. ശ്രീ അജിത്‌, ശ്രീ ഷിബു എന്നിവരുടെ അഭിപ്രായങ്ങളോട് ഞാന്‍
പൂര്‍ണ്ണമായും യോജിക്കുന്നു. കമന്റുകള്‍ക്ക് നന്ദി.