Ettumanoor Visheshangal

Thursday, September 12, 2013

മഴയിതൾതുള്ളികൾ



മഴയിതൾതുള്ളികൾ ചാലിച്ചൊരാ-
മധുരമാം നൊമ്പരമാരറിവൂ
കരളിൽ തുടിക്കുന്ന കഥയാണോ ജീവിതം?
കാലത്തിൻ,  മൃദുലമാം കനിവാണോ ജീവിതം?
മഴയിതൾതുള്ളികൾ,  നീർക്കുമിളപോലെ
ക്ഷണികമായ് തീരുന്നൊരടരാണോ ജീവിതം?
നടവഴികളേറെ നടന്നു ഞാൻ,  യാത്രാ-
മൊഴികേട്ടു നൊന്തുപിടയുന്നു മാനസം.
എവിടെയുമത്താണി കാണാതലയവേ
ഒരുതുള്ളി കണ്ണീരുപോലുമൊഴുകീല
വിജനമാം വീഥിയിലേകനായ്‌ , രാവിന്റെ-
യിരുളിമതിങ്ങുമെൻ ചിന്തയിൽ, പ്രാണന്റെ
നിലവിളി മുഴങ്ങുന്ന വേളയിൽയിന്നിതാ,
നിലയുറയ്ക്കാത്തൊരു കാറ്റിന്റെ കുഴൽവിളി,
നിഴലനക്കങ്ങളിൽ ഭീതിതൻ തീയാളി,
പാഴ്മുളം തണ്ടിലോ ഭ്രാന്തൻ കൊലവിളി
പാഴായ ജന്മമെന്നാരുടെ പെരുമൊഴി.. ...?


6 comments:

ajith said...

എന്താണ് ജീവിതം?

ബൈജു മണിയങ്കാല said...

"ജീവിതം" എന്ന് തികച്ചു പറയാനും വേണ്ടി ഒന്നും ഇല്ല ഇപ്പൊ ജീവിതം. പിന്നെ വേണമെങ്കിൽ ഹിന്ദിയിൽ നിന്ന് കടം മേടിച്ചു "ജീവിത്" എന്ന് പറഞ്ഞു ആശ്വസിക്കാം
കവിത നന്നായി എഴുതി ആസ്വാദ്യം

Sapna Anu B.George said...

ക്ഷണികമാം ഈ ജീവിതം ദൈവദാനം
രാവിന്റെ ഇരുളം അവന്റെ വരം,
ജീവിതത്തിൻ അർത്ഥംതേടി വലഞ്ഞു നീ
അനുഗൃഹങ്ങളുടെ തേരോട്ടമാം ഈ ജീവിതം,
എന്തേ നാം, വിലനൽകുന്നില്ല???......... അഭിപ്രായം കവിതകളിൽ നിരത്തി എങ്കിലും, സുരേഷിനെ ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം....എന്റെ ഒരു കോളേജ് സഹപാഠി എന്ന ഒരു സ്ഥനവും സുരേഷിനുണ്ട്.

Sapna Anu B.George said...

.എന്റെ ഒരു കോളേജ് സഹപാഠി എന്ന ഒരു സ്ഥനവും സുരേഷിനുണ്ട്.

സൗഗന്ധികം said...

ജീവിതം മനോഹരം.ഈ കവിതയും.

നല്ലത്

ശുഭാശംസകൾ...

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കവിത വായിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ച അജിത്ത്, ബൈജു മണിയങ്കാല, സപ്ന അനു ബി.ജോർജ്ജ്, സൗഗന്ധികം, എവർക്കും നന്ദി രേഖപ്പെടുത്തുന്നു.