Ettumanoor Visheshangal

Friday, September 27, 2013

മാന്യൻ



കണ്ണുകൾ, കാതുകൾ
മൂടീട്ടിന്നീ മണ്ണിൽ ജീവിച്ചീടുംദേഹം,
ചുണ്ടിൽ വിരിഞ്ഞീടുന്നു പുഞ്ചിരി-
യന്യൻപറയും തെറിനേരത്തും
നാവിൻതുമ്പത്തോടിവരുന്നൊരു
വാക്കുകൾമെല്ലെ വിഴുങ്ങീടുന്നവൻ,
ലക്ഷംപണമതു പുത്തൻതലമുറ
ബാങ്കിൽ നിന്നും വാങ്ങീട്ടൊരുവൻ
കണ്ടകടിച്ചാണികളവ വാങ്ങീ
ധൂർത്തിൽ മുങ്ങും നേരത്താ,
ചില്ലികളൊന്നും തിരികെയടയക്കാൻ
വകയില്ലാതെ കുഴങ്ങുമ്പോൾ
കയറിൻ തുമ്പിൽ ജീവനൊടുക്കും
വിദ്വാനെ നാം വിളിച്ചീടുന്നൊരു
സദ്ഗുണനാമം-മാന്യൻ!

2 comments:

ബൈജു മണിയങ്കാല said...

സമൂഹം ചിലവാക്കുവാൻ പഠിപ്പിക്കുന്നുണ്ട് സമ്പാദിക്കുവാൻ പഠിപ്പിക്കുന്നുണ്ട് പണം ഉണ്ടാക്കുവാൻ പഠിപ്പിക്കുന്നുണ്ട് പക്ഷെ ജീവിക്കാൻ പഠിപ്പിക്കുന്നുണ്ടോ? അത് കൊണ്ട് തന്നെ അങ്ങിനെ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അയാൾ മാന്യൻ തന്നെ അയാൾ ജീവിതം ജീവിച്ചു തീർത്തു

സൗഗന്ധികം said...

ബൈജു ഭായ് ചോദിച്ച ചോദ്യം വളരെ പ്രസക്തമാണെന്നു തോന്നി.സമൂഹം 'നീന്തല'റിയാത്തവനെ 'നീന്തൽ' പഠിപ്പിക്കാൻ മെനക്കെടാറില്ല. എന്നാൽ അവൻ മുങ്ങിച്ചാവാൻ തുടങ്ങുന്ന നേരം,കരയ്ക്കു കൂടി നിന്ന് ആയിരം അഭിപ്രായങ്ങൾ പറയും.ഒരു കച്ചിത്തുരുമ്പ് പോലും എറിഞ്ഞു കൊടുക്കാൻ സന്മനസ്സു കാട്ടാതെ.മുങ്ങിത്താഴുന്നവനെ മാന്യമായി മരിക്കാനും വിടാത്ത മാന്യ സമൂഹം!!


കവിത കൊള്ളാം.


ശുഭാശംസകൾ....