Ettumanoor Visheshangal

Friday, September 14, 2012

ഒരു കവി-കഥാവശേഷനായ കഥ /കവിത

നീലരാവിതില്‍ ഏകനായ് ഞാനിന്നു
മൂകമാംമെന്നനുരാഗം മൊഴിയവേ
(മൂകനായി എങ്ങനെയാണ് കൂവേ മൊഴിയുന്നത് ?)
കാണുവാന്‍ പോലും വഴിപ്പെടാതെ നീ
ഏതു ജാലക തിരശീലതന്‍ പിന്നില്‍
മഞ്ജുതരമാമോമല്‍പൊന്മുഖ-
മൊളിപ്പിച്ചിതെന്‍ ഇന്ദുമുഖീ
മമ പ്രാണപ്രേയസ്സീ കേള്‍ക്ക നീ !

ലോകമൊക്കെയും ദുരിതമാണ്ന്റെ
ഓമലേ; ഞാന്‍ കുറിച്ചീടും വരിപോലും
നിഷ്ക്കരുണം തകര്‍ത്തു കൊണ്ട്ന്റെ
ജീവന്‍ പോലും നാനാവിധമാക്കും
എന്തിനിങ്ങനെ പ്രണയതെന്മഴ
പൊഴിച്ചീടുംവരിയെഴുതുന്ന-തീക്കവി
എത്രയിസ്സങ്ങള്‍, എത്രകൊട്ടകൊത്തലങ്ങള്‍
എത്ര കിടങ്ങുകള്‍ എങ്ങും പെടാതെ
നിര്‍ഗുണ പരബ്രഹ്മമായി നീ
കവിതയെഴുതുവതോന്നു കാണണം.
എഴുത്തോ നിന്റെ കഴുത്തോ
എന്ന് ചോദിച്ചകാലം കടന്നിട്ടും
കഴുത്തില്‍ കത്തി വെച്ച് ചോദിക്കുന്നു
കഴുത്തു കാണണമെങ്കില്‍ എഴുതുകവേ
പ്രാസമൊപ്പിച്ചു ഞങ്ങള്‍തന്‍
അജണ്ടകള്‍ - രാഷ്ട്രീയം, കത്തികുത്തു
കൊലപാതകം,ഉന്മാദം കൊണ്ട്
ഗോഗുവാ വിളിക്കും തസ്കരന്മാരെ പുകഴ്ത്തിപ്പാടൂ.

ദാരിദ്രിയം
പറഞ്ഞു കണ്ണില്‍ പൊടിയിട്ടു
ലാര്‍ജു രണ്ടെണ്ണം വീശി കവിയരങ്ങില്‍
കഥ പാടി- കിട്ടുമെങ്കില്‍ ഒപ്പിക്കാം
സ്ഥാനമാനങ്ങള്‍ മേമ്പോടിക്കായ്‌
അവാര്‍ഡ് ഒന്നല്ല പത്തെണ്ണം !

അമ്മാവന്‍ ആനപ്പുറത്തിരുന്നുവെന്നു
കുന്നിന്‍പുറത്ത് കയറി വീരവാദം
മുഴക്കാം! സര്ക്കാര് ലാവണത്തില്‍
അന്പതഞ്ചാണ്ട് മുഴുമിച്ച് അടുത്തൂണ്‍
പറ്റിപിറ്റേ ദിവസം മുതല്‍ തുടങ്ങാം
പൊതുജനസേവനം മേമ്പൊടിയായി
കവിതയും കഥയും പിന്നെ കിട്ടുമെങ്കില്‍
ഒപ്പിക്കാം
പഞ്ചായത്ത് തല സ്വീകരണം
മുടക്കാന്‍ കയ്യില്‍ സ്വന്തം പെന്‍ഷന്‍
കാശല്ലയോ കിടക്കുന്നത് !

അതുകൊണ്ടെന്‍
പ്രാണപ്രേയസ്സി നിനക്ക്
ചൊല്ലാന്‍ കവിത വേണമെന്നുണ്ടെങ്കില്‍
കയ്യിലെടുക്കുക
അക്ഷരോപാസകരായി വിളങ്ങിടും
കവികള്‍ തന്‍ ഹൃദയം കൊണ്ടെഴുതിയ
ഇന്ദ്രജാലവചസ്സുകള്‍ കോര്‍ത്തോരാ
കവിതാ ഹാരം !

1 comment:

Kalavallabhan said...

കഴുത്തു കാണണമെങ്കില്‍ എഴുതുകവേ
പ്രാസമൊപ്പിച്ചു