Ettumanoor Visheshangal

Tuesday, September 18, 2012

ഒരു മനുഷ്യന്‍ ഇല്ലാതാകുന്നത്...

അയാള്‍ നിരത്തിലിറങ്ങി ആദ്യം കണ്ട ഓട്ടോറിക്ഷയ്ക്ക്
കൈ കാണിച്ചു ; പക്ഷെ ഇന്നലെ വരെ പോരുന്നോ
എന്ന് ചോദിച്ചു വണ്ടി നിര്‍ത്തി കയറ്റികൊണ്ട്‌ പോയിരുന്ന ഡ്രൈവര്‍
കണ്ട ഭാവം നടിക്കാതെ പാഞ്ഞു പോയി ....
എന്ത് പറ്റി, അയാള്‍ക്ക്‌ എന്ന് ചിന്തിച്ചു
മുന്നോട്ടു പോയ അയാളുടെ മുന്നിലേക്ക്‌
ഇടതുവശത്തെ മുറുക്കാന്‍ കടയിലിരുന്ന
ആരോ ഒരാള്‍ കാര്‍ക്കിച്ചു തുപ്പി..
അല്പം കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ അയാളുടെ തുപ്പല്‍
മുഖത്ത് വീഴുമായിരുന്നു.
നല്ല കഥ ! ഇറങ്ങുമ്പോള്‍ വാമഭാഗം
പറഞ്ഞതേയുള്ളൂ...എന്തോ എന്റെ മനസ്സിലാകെ
ഒരാശങ്ക, എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ..
ആകാശ ഗോളങ്ങളെ അമ്മാനമാടുന്നവന്‍
വിധിയെക്കുറിച്ച് വിലപിക്കുകയോ
ചിരിച്ചു തള്ളി
പിറകില്‍ നിന്നും കൂച്ചുവിലങ്ങില്‍ ബന്ധിച്ചപ്പോഴാണ്
കളി കാര്യമെന്നറിയുന്നത്‌
ഇരുട്ടിന്റെ തടവറയില്‍ ഏകാന്തതയില്‍
അനുഭവിച്ച നൈരാശ്യം ...ഏറ്റുവാങ്ങേണ്ടി വന്ന
പീഡനങ്ങള്‍..തളര്‍ന്നു വീഴുവോളം
മനസ്സില്‍ കരുത്തുനേടിയെടുക്കുകയായിരുന്നു
എവിടെയാണ് പിഴച്ചത് ?
രാപകലില്ലാതെ, വിശ്രമമറിയാതെ
പണി യെടുത്തതോ ?
കുട്ടികളെപോലും, മറന്നു
അതിരുകള്‍ ഭേദിച്ച് മഹാപ്രപഞ്ചതെ
കയ്യില്‍ ഒതുക്കാന്‍ ശ്രമിച്ചതോ;
മനുഷ്യന്‍ നന്മയുള്ള ഒരു മൃഗമാണെന്ന്
തെറ്റിധരിച്ചതോ?
അറിയില്ല..ഒന്നും അറിയില്ല..
ഒന്ന് മാത്രം മനസ്സിലാകുന്നു
ഒരു മനുഷ്യന്‍ ഇല്ലാതാകുന്നത്
എത്ര ലളിതമായ കാര്യം!

2 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

.. മനോഹരം

Unknown said...

ഒന്ന് മാത്രം മനസ്സിലാകുന്നു
ഒരു മനുഷ്യന്‍ ഇല്ലാതാകുന്നത്
എത്ര ലളിതമായ കാര്യം!

ശരിയാണു..

നല്ല വരികൾ