Ettumanoor Visheshangal

Tuesday, September 11, 2012

കുട ഞാന്‍ നിവര്‍ത്തി പിടിക്കട്ടെ...

പാതവക്കിലെ കൂറ്റന്‍ അരയാലിന്റെ താഴെയുള്ള ബാസ്സ്റൊപ്പിലായിരുന്നു
ഞാനപ്പോള്‍
ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കാന്‍
അധിക സമയമൊന്നും വേണ്ടല്ലോ
(തുടര്‍ന്ന് വായിക്കുക...)
ആദ്യം തെറിച്ച ചുടുചോരക്ക്
ഉപ്പിന്റെ ചവര്‍പ്പ് രസമായിരുന്നു
പിന്നെ കണ്ണുകളിലേക്കു ചോര തെറിച്ചപ്പോള്‍
ഞാന്‍ കൈകള്‍കൊണ്ട്
കണ്ണുകള്‍ പൊത്തി.
പിന്നെ ബോധം മറയുവോളം "അമ്മെ..അമ്മെ "
എന്നാ വിളി കാതില്‍ മുഴങ്ങി കൊണ്ടിരിക്കുന്നു.
കണ്ണ് തുറന്നപ്പോള്‍ പിടച്ചില്‍ അവസാനിച്ചിരുന്നു
ചിതറിത്തെറിച്ച അയാളുടെ ചോറ്റുപാത്രത്തിലെ
അവസാനത്തെ അന്നത്തില്‍
ചോരപുരണ്ട ശരീരവുമായി ഉറുമ്പുകള്‍
ഇഴഞ്ഞു നീങ്ങിയിരുന്നു...
വെറുമൊരു വഴിയാത്രക്കാരനായി
ഞാന്‍ കുട നിവര്‍ത്തി വെയില്‍ ശരീരത്തിലെല്‍ക്കാതെ
ആരോടുമൊന്നും പറയാതെ ഇടം വലം
തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി...!

1 comment:

Sebastian Vattamattam said...

വര്‍ത്തമാന മനുഷ്യന്റെ നിസ്സഹായതയും നിസ്സംഗതയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.